ഇറ്റാവ: സ്കൂൾ വാൻ മറിഞ്ഞ് അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. സംഭവശേഷം ഡ്രൈവർ വാൻ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.
ഉത്തർപ്രദേശിൽ പാലി ഖുർദ് ഗ്രാമത്തിലെ അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾ സ്കൂളിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്ന ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിനു കാരണം.
റോഡരികിലെ ബാരിയറിൽ ഇടിച്ചതിനെ തുടർന്ന് വാഹനത്തിന്റെ നിയന്ത്രണം ഡ്രൈവർക്ക് നഷ്ടപ്പെട്ടതായി പൊലീസ് സൂപ്രണ്ട് സത്യപാൽ സിംഗ് പറഞ്ഞു.
12 കുട്ടികളാണ് വാനിൽ ഉണ്ടായിരുന്നത്. ഇവരിൽ അഞ്ച് പേർക്ക് പരിക്കേറ്റതായും ഇവർക്ക് ചികിത്സ നൽകിയതായും പൊലീസ് അറിയിച്ചു.
Post Your Comments