
നേമം: സ്കൂട്ടറിനു പിന്നില്‍ സ്വകാര്യ സ്കൂള്‍ വാനിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. പാപ്പനംകോട് മണിയങ്കരതോപ്പില് മുന്‍ കെഎസ്ആര്‍ടിസി ജീവനക്കാരന് കെ. ശിവദാസന്‍ (72) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകീട്ടാണ് അപകടം നടന്നത്. സുഹൃത്തിന്റെ സ്കൂട്ടറിന് പിന്നിലിരുന്ന് യാത്ര ചെയ്യുമ്പോള്‍ നരുവാമൂട് മുക്കുനട വച്ചാണ് അപകടമുണ്ടായത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് ശാന്തികവാടത്തില്‍ നടന്നു. ഭാര്യ : പരേതയായ ബാവമ്മ. മകള്‍: പാര്‍വതി ദാസ്.
Post Your Comments