തിരുവനന്തപുരം: യാഥാർത്ഥ്യ ബോധമില്ലാത്ത ബജറ്റാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇരുപതിനായിരം കോടി രൂപയുടെ നികുതി പിരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. വിവിധ വകുപ്പുകളുടെ നിർദ്ദേശങ്ങളാണ് ബജറ്റിൽ തുന്നിച്ചേർത്തുവച്ചിരിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ബജറ്റും സാമ്പത്തിക സൂചികയും തമ്മില്‍ പരസ്പര ബന്ധമില്ല. സാമ്പത്തിക മാന്ദ്യത്തെ പിടിച്ച് നിർത്താനുള്ള ഒരു പാക്കേജും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമേഖലയെ കുറിച്ച് കൃത്യമായ പഠിക്കാതെ തയ്യാറാക്കിയ ബജറ്റാണിത്. വരവ് കുറയുകയും ചെലവ് കൂടുകയും ചെയ്യും. കോവിഡ് പ്രതിസന്ധി മറികടക്കുന്നതിന് ബജറ്റില്‍ ഊന്നല്‍ നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also : ‘അടുത്തത് കര്‍ണാടക, കോണ്‍ഗ്രസ് എല്ലായിടത്തും മുങ്ങിത്താഴുകയാണ്’: പരിഹസിച്ച് ബസവരാജ് ബൊമ്മെ
നികുതി ഭരണ സംവിധാനം ജിഎസ്ടിക്ക് അനുയോജ്യമാക്കി മാറ്റാനുള്ള നടപടിയില്ല. നികുതി കുടിശ്ശിക പിരിച്ചെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും വി.ഡി സതീശൻ പറഞ്ഞു. കഴിഞ്ഞ ബജറ്റിലെ പല പ്രഖ്യാപനങ്ങളും ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments