KeralaLatest NewsNews

സിപിഎമ്മിലും പവര്‍ ഗ്രൂപ്പ്, കുറ്റവാളികള്‍ക്ക് കുടപിടിക്കുന്നു: വി.ഡി സതീശന്‍

തിരുവനന്തപുരം : ബലാത്സംഗകേസില്‍ പ്രതിയായ എംഎല്‍എയെ സംരക്ഷിക്കുന്ന സിപിഎമ്മിനും സംസ്ഥാന സര്‍ക്കാരിനുമെതിരെ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. സിപിഎമ്മിലും പവര്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുവെന്നും ഇവര്‍ കുറ്റവാളികള്‍ക്ക് കുടപിടിക്കുകയാണെന്നു വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

‘ആരോപണ വിധേയരായ ആളുകളെ പൂര്‍ണമായി സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. മലയാള സിനിമ നാണക്കേടിലേക്ക് പോകുന്നതിന് ഉത്തരവാദി സിപിഎം നയിക്കുന്ന സംസ്ഥാന സര്‍ക്കാറിനാണ്’, സതീശന്‍ തുറന്നടിച്ചു.

Read Also: മലപ്പുറം എസ്പിയുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ കുത്തിയിരുന്ന് പി.വി അന്‍വര്‍ എംഎല്‍എ

‘ആരോപണ വിധേയരായ ആളുകളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് പ്രശ്‌നം കൂടുതല്‍ വഷളാകാന്‍ ഇടയാക്കും. അതിക്രമം നേരിട്ടവര്‍ ധൈര്യമായി വന്ന് അഭിപ്രായം പറഞ്ഞിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നിയമപരമായ പരിഹാരം ഉണ്ടാകുന്നില്ല. മുകേഷ് എംഎല്‍എയുടെ രാജിക്കായി പാര്‍ട്ടിയിലെ ആളുകള്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടും മുഖ്യമന്ത്രി അനങ്ങുന്നില്ല’ , അദ്ദേഹം ചൂണ്ടിക്കാണിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button