കൊച്ചി: ഇ.പി ജയരാജനും കുടുബത്തിനും ഓഹരിയുള്ള വൈദേഹം റിസോര്‍ട്ടും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരന്റെ കമ്പനിയും തമ്മില്‍ ബിസിനസ്സ് പങ്കാളിത്തമുണ്ടെന്ന തന്റെ ആരോപണം ഇ.പി തന്നെ ശരിവെച്ചെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ഇത്തരം ബിസിനസ്സ് നടത്തുന്നത് സിപിഎം സംസ്ഥാന കമ്മിറ്റിയും കേന്ദ്രകമ്മിറ്റിയും അറിഞ്ഞില്ലേയെന്നും അദ്ദേഹം ചോദിച്ചു. താന്‍ പറഞ്ഞ ഫോട്ടോ വ്യാജമല്ല, ഒറിജിനലാണ്. വ്യാജഫോട്ടോ കാട്ടി താന്‍ പറഞ്ഞ ഫോട്ടോ ഇതാണെന്ന് പറയേണ്ടതില്ലെന്നും ഇ.പി ജയരാജന്റെ വിമര്‍ശനത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
Read Also: സ്വയംഭോഗം ചെയ്ത്, ശുക്ലം കലർത്തിയ ഐസ്ക്രീം വില്പന: യുവാവ് അറസ്റ്റിൽ
‘രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള കേരളത്തിലെ മൂന്ന് നാല് ബി.ജെ.പി സ്ഥാനാര്‍ഥികള്‍ മിടുമിടുക്കരാണെന്ന് ജയരാജന്‍ പറയുന്നു. ബി.ജെ.പിയ്ക്ക് കേരളത്തില്‍ ഇത്രയധികം സ്‌പേസ് ഉണ്ടാക്കുന്നതിന് വേണ്ടി സിപിഎം നേതാക്കള്‍ ശ്രമിക്കുന്നത് എന്തിനാണെന്ന് അന്വേഷിച്ചപ്പോഴാണ് വളരെ അടുത്ത ബിസിനസ്സ് ബന്ധം വരെയുണ്ടെന്നത് കണ്ടെത്തിയത്’ – പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു.
താന്‍ പറഞ്ഞ ഫോട്ടോ വ്യാജ ഫോട്ടോയല്ല. ഒറിജിനലായ ഫോട്ടോയാണ്. വ്യാജ ഫോട്ടോ കാട്ടി ഇതാണ് വിഡി സതീശന്‍ പറഞ്ഞ ഫോട്ടോ എന്നു പറയേണ്ടതില്ല. ഇനി അത് കൊണ്ടുവരേണ്ടതില്ല. അദ്ദേഹം തന്നെ സമ്മതിച്ചു ഈ രണ്ട് കമ്പനിയും തമ്മില്‍ ബന്ധമുണ്ടെന്ന്. – സതീശന്‍ പറഞ്ഞു.
Post Your Comments