KeralaLatest NewsNews

ശ്രുതി ഒറ്റയ്ക്കല്ല, പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കും: വി.ഡി സതീശന്‍

 

തിരുവനന്തപുരം: വയനാട്ടിലെ ശ്രുതിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ നല്‍കുമെന്ന് വി ഡി സതീശന്‍. ശ്രുതിക്ക് ജോലി നല്‍കുന്ന കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ഒറ്റയ്ക്കാവിലെന്നും അദ്ദേഹം ഉറപ്പ് നല്‍കി. വാര്‍ത്താസമ്മേളനത്തിലാണ് സതീശന്‍ ഇക്കാര്യം അറിയിച്ചത്.

മുണ്ടക്കൈ ദുരന്തത്തില്‍ മാതാപിതാക്കളെ നഷ്ടമായ ചൂരല്‍മല സ്വദേശിനി ശ്രുതിയുടെ പ്രതിശ്രുത വരന്‍ ജെന്‍സണ്‍ ഓംനി വാനും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അമ്പലവയല്‍ ആണ്ടൂര്‍ സ്വദേശിയാണ് ജെന്‍സണ്‍.

ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയില്‍ വെള്ളാരംകുന്നിന് സമീപത്തായിരുന്നു അപകടം. ജെന്‍സണ്‍ ആണ് വാഹനമോടിച്ചിരുന്നത്. ശ്രുതിയും കാറിലുണ്ടായിരുന്നു. കാലിനു പരിക്കേറ്റ ശ്രുതി കല്‍പ്പറ്റ ആശുപത്രിയിലാണ് ചികിത്സയില്‍ ഉള്ളത്. ഇടിയുടെ ആഘാതത്തില്‍ വാനിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. അനിയന്ത്രിതമായ രക്തസ്രാവത്തെ തുടര്‍ന്ന് ജെന്‍സണ്‍ അതീവ ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. തലയോട്ടിയുടെ പുറത്തും അകത്തുമായുണ്ടായ അനിയന്ത്രിത രക്തസ്രാവവും മരണത്തിന് കാരണമായി.

 

അതേസമയം, ജെന്‍സന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് അമ്പലവയല്‍ ആണ്ടൂര്‍ നിത്യസഹായ മാതാ പള്ളി സെമിത്തേരിയില്‍ നടക്കും. ജെന്‍സണെ ഒരു നോക്ക് അവസാനമായി ഒന്ന് കാണാന്‍ പൊതുദര്‍ശനം നടക്കുന്ന ഗ്ലോറിസ് ഓഡിറ്റോറിയത്തിലേക്ക് ജനപ്രവാഹമാണ്. ശ്രുതി ചികിത്സയിലിരുന്ന ലിയോ ആശുപത്രിയിലേക്ക് മൃതദേഹം കൊണ്ടുപോയതിന് ശേഷമാണ് ഇവിടേക്ക് എത്തിച്ചത്.

ചൂരല്‍മലയിലെ ഉരുള്‍പൊട്ടലില്‍ അച്ഛനെയും അമ്മയെയും സഹോദരിയെയും ശ്രുതിക്ക് നഷ്ടപ്പെട്ടപ്പോള്‍ താങ്ങായി കൂടെയുണ്ടായിരുന്നത് ജെന്‍സണ്‍ മാത്രമായിരുന്നു.ദീര്‍ഘനാളായി പ്രണയത്തില്‍ ആയിരുന്ന ജെന്‍സണുമായി ശ്രുതിയുടെ വിവാഹം നിശ്ചയിച്ച് ഒരു മാസത്തിനു ശേഷമാണ് തന്റെ പ്രയപ്പെട്ടവരെ കവര്‍ന്നെടുത്ത് ഉരുള്‍ ഒലിച്ചിറങ്ങിയത്. ഈ മാസമായിരുന്നു ഇരുവരുടെയും വിവാഹം നടത്താന്‍ ഉദ്ദേശിച്ചിരുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button