ThiruvananthapuramKeralaNattuvarthaLatest NewsNews

ശബരിമല: മണ്ഡല-മകരവിളക്ക് ഉത്സവത്തിന് നെയ്യഭിഷേകം നടത്താൻ അനുമതി

തിരുവനന്തപുരം: ശബരിമലയിൽ കൂടുതൽ ഇളവ്, മണ്ഡല-മകരവിളക്ക് ഉത്സവ നെയ്യഭിഷേകം നടത്താൻ ഭക്തർക്ക് അനുമതി. രാവിലെ 7 മുതൽ വൈകിട്ട് 12 വരെ ഭക്തർക്ക് നേരിട്ട് നെയ്യഭിഷേകം നടത്തുന്നതിനാണ് അനുമതി. പ്രതിദിന ഭക്തരുടെ എണ്ണം 66,000 ആയി ഉയർത്തുന്നതിനും തീർഥാടനത്തിനായി കാനന പാത വഴിയുള്ള യാത്ര അനുവദിക്കുന്നതിനും തീരുമാനമായി.

ആർ.എസ്.എസ് – എസ്.ഡി.പി.ഐ ആക്രമങ്ങളുടെ ലക്ഷ്യം വർഗ്ഗീയ കലാപമാണെന്ന് എ എ റഹീം

നേരത്തെ പമ്പാ സ്‌നാനം, നീലിമല കയറ്റം തുടങ്ങിയവയ്ക്ക് അനുമതി നൽകിയിട്ടും ഞായറാഴ്ചയാണ് നെയ്യഭിഷേകത്തിന് അനുമതി നൽകിയത്. ഭക്തർ ഇരുമുടിക്കെട്ടിൽ കൊണ്ടു വരുന്ന നെയ്യ് ശ്രീകോവിലിൽ അഭിഷേകം ചെയ്തു നൽകാൻ അനുവദിക്കണമെന്ന് ദേവസ്വം ബോർഡ് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് മണ്ഡല-മകരവിളക്ക് ഉത്സവ നെയ്യഭിഷേകത്തിന് അനുമതി നൽകിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button