പുരി: ഒഡീഷയുടെ അഭിമാനമായ പുരി ജയ് ജഗന്നാഥ പൈതൃക ഇടനാഴി പദ്ധതിയുടെ തറക്കല്ലിടല്‍ കര്‍മ്മം നടന്നു. മുഖ്യമന്ത്രി നവീന്‍ പട്നായ്കിന്റെ സാന്നിദ്ധ്യത്തില്‍ ഗജപതി മഹാരാജ് ദിവ്യസിന്‍ഹ ദേവാണ് തറക്കല്ലിടല്‍ കര്‍മ്മം നടത്തിയത്. 12-ാം നൂറ്റാണ്ടില്‍ പണിതീര്‍ത്ത പുരി ജഗാന്നാഥ ക്ഷേത്രത്തിന് ചുറ്റുമായി പരിക്രമണം നടത്താനാകുന്ന തരത്തിലാണ് പദ്ധതി. അതിവിശാലമായ ക്ഷേത്രാങ്കണവും പരിസര വികസനവും ചേര്‍ന്നതാണ് പൈതൃക ഇടനാഴി പദ്ധതി. മുഖ്യമന്ത്രിക്കൊപ്പം പദ്ധതിയുടെ അഡ്മിനിസ്ട്രേറ്റര്‍ കൃഷ്ണകുമാര്‍, പുരി ജില്ലാ കളക്ടര്‍ സാമര്‍ത്ഥ് വെര്‍മ എന്നിവരും സന്നിഹിതരായിരുന്നു.
Read Also : രാജ്യാന്തര വിമാന സർവീസുകൾ ഈ വർഷാവസാനത്തോടെ സാധാരണ നിലയിലാകും: കേന്ദ്ര സർക്കാർ
വലിയ തോതിലുള്ള കയ്യേറ്റമാണ് പുരി ജഗന്നാഥ ക്ഷേത്രപരിസരത്ത് ദശകങ്ങളായി നടന്നത്. പടുകൂറ്റന്‍ രഥയാത്രയില്‍ പതിനായിരങ്ങള്‍ക്ക് പങ്കെടുക്കാന്‍ പോലും തടസ്സമാകുന്ന തരത്തിലായിരുന്നു കയ്യേറ്റം നടന്നത്. എല്ലാ കയ്യേറ്റങ്ങളും നീക്കികൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ലോകശ്രദ്ധയാകര്‍ഷിക്കുന്ന പുരാതന ക്ഷേത്രപരിസരം വികസിപ്പിക്കാന്‍ തീരുമാനിച്ചത്. നിരവധി ആദ്ധ്യാത്മിക സ്ഥാപനങ്ങളുടെ കേന്ദ്രങ്ങളടക്കം മറ്റിടങ്ങളിലേക്ക് മാറ്റാനുള്ള ചര്‍ച്ചകളില്‍ മുഖ്യമന്ത്രി നവീന്‍ പട്നായക് നേരിട്ടാണ് മുന്‍കൈ എടുത്തത്.
Post Your Comments