Latest NewsNewsIndia

പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ക്ഷേത്ര ഉത്സവങ്ങള്‍ പാവപ്പെട്ടവരെ സഹായിക്കാനുള്ള അവസരമാക്കി മാറ്റാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഭുവനേശ്വര്‍: പ്രസിദ്ധമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി. കൊറോണ മഹാമാരിക്കു ശേഷം ആരംഭിച്ച രഥയാത്ര വന്‍ ജനപങ്കാളിത്തതോടെയാണ് നടക്കുന്നത്.

Read Also: ആനാട് വില്ലേജ് ഓഫീസിലെ സീലുകൾ മോ​ഷ​ണം പോ​യെന്ന് പരാതി

‘രഥയാത്രയുടെ ശുഭാവസരത്തില്‍ എല്ലാവര്‍ക്കും ആശംസകള്‍. ഭഗവാന്‍ ജഗന്നാഥന്‍ എല്ലാവരിലേയ്ക്കും അനുഗ്രഹം ചൊരിയട്ടെ. എല്ലാവര്‍ക്കും ആരോഗ്യവും ഐശ്വര്യവും ഉണ്ടാകട്ടെ.’ ആശംസാ സന്ദേശമായി പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

പുരിക്ഷേത്രത്തിന് വലംവെച്ചുകൊണ്ട് മൂന്ന് പടുകൂറ്റന്‍ രഥങ്ങളാണ് ഭക്തജനങ്ങളുടെ സഹായത്താല്‍ നീങ്ങുന്നത്. ഭഗവാന്‍ ജഗന്നാഥന്‍, ദേവി സുഭദ്ര, ഭഗവാന്‍ ബലഭദ്രന്‍ എന്നിവരുടെ വിഗ്രഹങ്ങളാണ് രഥത്തിലുള്ളത്. ക്ഷേത്രത്തിന്റെ സിംഹ കവാടത്തിന് മുന്നിലേയ്ക്കാണ് രഥങ്ങളെത്തുക. ക്ഷേത്രത്തിന് അഭിമുഖമായി നില്‍ക്കുന്നതോടെയാണ് പ്രത്യേക പൂജകളോടെ രഥയാത്ര പൂര്‍ണ്ണമാകുന്നത്.

അതേസമയം, രാജ്യത്തെ സാംസ്‌കാരിക പൈതൃകങ്ങളായ ക്ഷേത്ര ഉത്സവങ്ങള്‍ ആത്മീയമായ ആവേശം പകരുന്നവ തന്നെയാണ്. എന്നാല്‍, അതോടൊപ്പം പാവപ്പെട്ടവരെ സഹായിക്കാനുള്ള അവസരമായി അവയെ മാറ്റണമെന്നും പ്രധാനമന്ത്രി കഴിഞ്ഞയാഴ്ചത്തെ മന്‍കീ ബാത്തില്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button