
ന്യൂഡല്‍ഹി: പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്ക് ആശംസകള്‍ അർപ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര തുടങ്ങി. ശക്തമായ നിയന്ത്രണങ്ങളോട് കൂടിയാണ് രഥയാത്ര. ‘ഭഗവാന്‍ ജഗന്നാഥന്റെ രഥയാത്ര വേളയില്‍ എല്ലാവര്‍ക്കും എന്റെ ആശംസകള്‍. പ്രദേശത്തെ എല്ലാവര്‍ക്കും രഥയാത്രയുടെ ഭക്തിനിര്‍ഭരമായ അന്തരീക്ഷം ഐശ്വര്യവും, സമൃദ്ധിയും, ആയുരാരോഗ്യ സൗഖ്യവും നല്‍കട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നു’ പ്രധാനമന്ത്രി ട്വിറ്റര്‍ സന്ദേശത്തിലൂടെ പറഞ്ഞു.
സുപ്രീംകോടതിയുടെ കര്‍ശന ഉപാധികളോടെയാണ് രണ്ടര കിലോമീറ്റര്‍ ദൂരത്തില്‍ രഥയാത്ര നടക്കുന്നത്. ലക്ഷക്കണക്കിന് ഭക്തര്‍ തിങ്ങിനിറയുന്ന ക്ഷേത്ര പരിസരം കര്‍ഫ്യൂ പ്രഖ്യാപി ച്ചാണ് നിയന്ത്രിച്ചിരിക്കുന്നത്. ആകെ 500 പേര്‍ക്കാണ് രഥം വലിക്കാനുള്ള അനുമതി നല്‍കിയിരിക്കുന്നത്. കൊറോണ സുരക്ഷപാലിച്ചാണ് ആചാരാനുഷ്ഠാനങ്ങള്‍ക്ക് അനുമതി നല്‍കിയത്.
12-ാം നൂറ്റാണ്ടില്‍ സ്ഥാപിച്ച ക്ഷേത്രത്തില്‍ ഭഗവാന്‍ ജഗന്നാഥന്‍, സഹോദരങ്ങളായ ബലഭദ്രന്‍, സുബദ്ര എന്നിവര്‍ അച്ഛന്റെ സഹോദരിയുടെ വീടായ ഗുണ്ടീച്ച ക്ഷേത്രത്തിലേക്കുള്ള രണ്ടര കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്നതുമായി ബന്ധപ്പെട്ടാണ് രഥയാത്ര എന്ന ആചാരം ആഘോഷത്തോടെ നടക്കുന്നത്. എല്ലാവര്‍ഷവും രഥംവലിക്കുന്നതിനുള്ള വലിയ വടം പിടിക്കാന്‍ ഭക്തര്‍ ആവേശത്തോടെയാണ് എത്താറുള്ളത്.
Post Your Comments