പുരി : ലോകപ്രസിദ്ധമായ ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥോത്സവം ഈ വര്‍ഷം ഒഴിവാക്കി. ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി സുപ്രീം കോടതിയാണ് രഥോത്സവം റദ്ദാക്കിയത്. ഇക്കൊല്ലം രഥയാത്ര നടത്തിയില്ലെങ്കിലും ജഗന്നാഥന്‍ ക്ഷമിക്കുമെന്ന് സുപ്രീം കോടതി വിലയിരുത്തി.
Read Also : സംസ്ഥാനത്ത് ഇന്ന് 97 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു : കൂടുതല്‍ രോഗബാധ പാലക്കാടും കൊല്ലത്തും
കോവിഡ് വ്യാപനത്തിനിടെ ഇത്തരം ആഘോഷ പരിപാടികള്‍ നടത്താന്‍ സാധിക്കില്ല. ആളുകളുടെ സുരക്ഷയും ആരോഗ്യവും മുന്‍നിര്‍ത്തി രഥയാത്ര നടത്താന്‍ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു. രഥോത്സവം തടയണമെന്നാവശ്യപ്പെട്ട് വികാസ് പരിഷത് എന്ന എന്‍ജിഒ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയെത്തുടര്‍ന്നാണ് കോടതി വിധി.
ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. ജൂണ്‍ 23നാണ് രഥയാത്ര നടത്തേണ്ടിയിരുന്നത്. ആയിരക്കണക്കിന് ആളുകളാണ് സാധാരണ രഥോത്സവത്തില്‍ പങ്കെടുക്കാറുള്ളത്.
Post Your Comments