Latest NewsNewsIndia

പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരില്‍ ഭീകരരുടെ വീടുകള്‍ അധികൃതര്‍ തകര്‍ക്കുന്നത് തുടരുന്നു

/pahalgam-terror-attack-house-of-lashkar-terrorist-farooq-ahmed-destroyed-in-kupwara-kashmir-

ന്യൂഡല്‍ഹി: പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരില്‍ ഭീകരരുടെ വീടുകള്‍ അധികൃതര്‍ തകര്‍ക്കുന്നത് തുടരുന്നു. കുപ്വാരയില്‍ ഭീകരന്റെ വീട് സുരക്ഷാ സേന സ്‌ഫോടനത്തില്‍ തകര്‍ക്കുകയായിരുന്നു. ലഷ്‌കര്‍ ഭീകരന്‍ ഫാറൂഖ് അഹമ്മദിന്റെ വീടാണ് സ്‌ഫോടനത്തില്‍ തകര്‍ത്തത്. നിലവില്‍ പാക്കിസ്ഥാനില്‍ ഭീകര സംഘത്തിനൊപ്പമാണ് ഫാറൂഖ്. പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം ഭീകരരുടെ വീടുകള്‍ തകര്‍ത്തിരുന്നു. കശ്മീരില്‍ ഇന്നലെ അഞ്ച് ഭീകരരുടെ വീടുകളാണ് ജില്ലാ ഭരണകൂടം തകര്‍ത്തത്. കശ്മീരിലെ ഷോപിയാന്‍, കുല്‍ഗാം എന്നീ ജില്ലകളില്‍ ഓരോ വീടുകളും പുല്‍വാമയില്‍ മൂന്ന് വീടുകളുമാണ് തകര്‍ത്തത്.

ഷോപിയാനില്‍ മുതിര്‍ന്ന ലഷ്‌കരെ ത്വയ്ബ കമാന്‍ഡര്‍ ഷാഹിദ് അഹ്മദ് കുട്ടേയുടെയും കുല്‍ഗാമില് തകര്‍ത്തത് ഭീകരന്‍ സാഹിദ് അഹമ്മദിന്റെയും വീടുകള്‍ തകര്‍ത്തു. പുല്‍വാമയില്‍ ലഷ്‌കര്‍ ഭീകരന്‍ ഇഷാന്‍ അഹമ്മദ് ഷെയ്ഖ്, ഹാരിസ് അഹമ്മദ്, അഹ്‌സാന്‍ ഉള്‍ ഹഖ് ഷെയ്ഖ് എന്നിവരുടെയും വീടുകള്‍ കഴിഞ്ഞ ദിവസം തകര്‍ത്തിരുന്നു. അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലെ ഭിന്നത രൂക്ഷമാകുമ്പോള്‍ ശ്രീനഗറിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അടക്കമുള്ള ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ജീവനക്കാരുടെ അവധി അടക്കം നിയന്ത്രിക്കണം എന്നാണ് നിര്‍ദ്ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button