ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന. കുപ്വാരയിലെ കേരന്‍ സെക്ടറിലാണ് ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.
പ്രദേശത്ത് ഏറ്റുമുറ്റല്‍ തുടരുകയാണെന്ന് സൈന്യവും ജമ്മുകശ്മീര്‍ പൊലീസും അറിയിച്ചു.
Read Also: മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം: വടക്കന്‍ കേരളത്തില്‍ തീവ്രമഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
കശ്മീരിലെ സുരക്ഷാ സാഹചര്യം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതല ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയാണ്. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവരും യോഗത്തില്‍ പങ്കെടുത്തതായാണ് വിവരം. കശ്മീരില്‍ സമാധാനം പുനഃസ്ഥാപിച്ചതിന് പിന്നാലെ അസ്വസ്ഥരായ ഭീകരര്‍ വീണ്ടും ആസൂത്രിത ആക്രമണങ്ങള്‍ നടത്താന്‍ തുടങ്ങിയ സാഹചര്യത്തിലാണ് യോഗം.
ദോഡയിലും സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. പ്രദേശത്ത് കഴിഞ്ഞ ദിവസം ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മേജര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.
Post Your Comments