KeralaLatest NewsNews

എലിസബത്ത് ഓക്കെയാണെങ്കില്‍ കല്യാണത്തിന് ഞാന്‍ റെഡി: പുതിയ കല്യാണ ആലോചനയുമായി ആറാട്ടണ്ണന്‍

‘ലാലേട്ടന്‍ ആറാടുകയാണ്’ എന്ന ഒറ്റ ഡയലോഗിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ ആളാണ് സന്തോഷ് വര്‍ക്കി. ഇപ്പോഴിതാ വിവാദങ്ങള്‍ക്കിടെ നടന്‍ ബാലയുടെ മുന്‍ ഭാര്യ ഡോ. എലിസബത്ത് ഉദയന് വിവാഹാഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുകയാണ് സന്തോഷ് വര്‍ക്കി. സോഷ്യല്‍ മീഡിയ താരമായ ആറാട്ടണ്ണന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിവാഹാഭ്യര്‍ത്ഥന നടത്തുന്ന വീഡിയോ പങ്കുവച്ചത്.

Read Also: തൃശൂര്‍ പൂരത്തിന് വീഴ്ചയുണ്ടാകില്ല: ഉറപ്പു പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍

എലിസബത്ത് ഓക്കെയാണെങ്കില്‍ വിവാഹം കഴിക്കാന്‍ താന്‍ തയ്യാറാണെന്നാണ് ആറാട്ടണ്ണന്‍ പറയുന്നത്. എലിസബത്തിനെ ബന്ധപ്പെടാന്‍ ഒരുപാട് ശ്രമിച്ചിട്ടും നടന്നില്ലെന്നും ഇതോടെയാണ് പബ്ലിക്കായി ഇക്കാര്യം പറയാന്‍ തീരുമാനിച്ചതെന്നും ആറാട്ടണ്ണന്‍ വീഡിയോയില്‍ വ്യക്തമാക്കുന്നു. എലിസബത്തിനെ കാമത്തോടെ അല്ല കാണുന്നതെന്നും സന്തോഷ് വര്‍ക്കി കുറിക്കുന്നു.

ഞാന്‍ നിങ്ങളുടെ വീഡിയോ കണ്ടു. നിങ്ങള്‍ പറഞ്ഞ പല കാര്യത്തിനും ഞാന്‍ സാക്ഷിയാണ്. നമ്പര്‍ കിട്ടാന്‍ വേണ്ടി ശ്രമിച്ചു. കിട്ടിയില്ല. നിങ്ങള്‍ക്ക് ഒരുപാട് മോശം അനുഭവങ്ങളുണ്ടായിട്ടുണ്ട്. ട്രോമയിലൂടെയാണ് കടന്നു പോയത്. ഞാനും അങ്ങനെ ജീവിച്ച ആളാണ്. നിങ്ങളൊരു ഡോക്ടറാണ്. ഞാനൊരു എഞ്ചിനിയറാണ്. നിങ്ങളെ ബന്ധപ്പെടാന്‍ നമ്പറിനായി ഒരുപാട് ശ്രമിച്ചിട്ടും നടന്നില്ല. അതിനാലാണ് പബ്ലിക്കായി ഇങ്ങനെ സംസാരിക്കുന്നത്.

നമ്മള്‍ തമ്മില്‍ ഒരുപാട് സാമ്യതകളുണ്ട്. നിങ്ങള്‍ക്ക് ഇനിയും കല്യാണം കഴിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ ഞാന്‍ നിങ്ങളെ കല്യാണം കഴിക്കാന്‍ തയ്യാറാണ്. നമ്മള്‍ രണ്ടു പേരും ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്നു പോയവരാണ്. ഞാന്‍ ഡോ. എലിസബത്ത് ഉദയനെ കാമത്തോടെ അല്ല കാണുന്നത്. നല്ലൊരു ബന്ധത്തിനാണ് താല്പര്യം. ഞാനും ഒസിഡി മരുന്ന് കഴിക്കുന്ന ആളാണ്. നിങ്ങള്‍ ഡിപ്രഷന്റെ മരുന്ന് കഴിക്കുന്ന ആളാണ്. ഞാനൊരു എഞ്ചിനിയറാണ്. ഇപ്പോള്‍ പിഎച്ഡി ചെയ്യുകയാണ്.

അക്കാദമിക് ഓറിയന്റഡ് ആയിട്ടുള്ള കുടുംബമാണ് എന്റേത്. അവരുടെ കുടുംബവും അങ്ങനെ തന്നെയാണ്. ഞാന്‍ ഇത് നല്ല ഉദ്ദേശ്യത്തോടെയാണ് പറയുന്നത്” എന്നും സന്തോഷ് വര്‍ക്കി ഫോസ്ബുക്കിലൂടെ കുറിച്ചു. ബാല കോകിലയെ കല്യാണം കഴിച്ചു. അതു പോലെ ഡോ. എലിസബത്തിന് വേറെ കല്യാണം കഴിച്ചുകൂടെ. ആണുങ്ങള്‍ക്ക് മാത്രം എന്തും ചെയ്യാം. പെണ്ണങ്ങള്‍ക്ക് ബാധകമല്ലേ കല്യാണം എന്നും സന്തോഷ് വര്‍ക്കി മറ്റൊരു പോസ്റ്റിലൂടെ ചോദിക്കുന്നുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button