Latest NewsNewsIndiaWomen

സ്ത്രീശക്തിയുടെ നേട്ടങ്ങളെയും സംഭാവനകളെയും ആദരിക്കാനുള്ള അവസരമാണിത് : അന്താരാഷ്ട്ര വനിതാ ദിനത്തിൽ രാഷ്ട്രപതി

എല്ലാ സ്ത്രീകളും സുരക്ഷിതരാണെന്ന് തോന്നുകയും പുരോഗതിക്ക് തുല്യ അവസരങ്ങൾ ലഭിക്കുകയും ചെയ്യുന്ന ഒരു സമൂഹം കെട്ടിപ്പടുക്കാൻ നമുക്കെല്ലാവർക്കും പ്രതിജ്ഞയെടുക്കാം

ന്യൂദൽഹി : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വനിതകൾക്കും ആശംസകൾ അറിയിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. എല്ലാ വർഷവും മാർച്ച് 8 ന് വനിത ദിനം ആഘോഷിക്കുന്ന ഈ വേളയിൽ സ്ത്രീശക്തിയുടെ നേട്ടങ്ങളെയും സംഭാവനകളെയും ആദരിക്കാനുള്ള അവസരമാണിതെന്ന് ദ്രൗപദി മുർമു പറഞ്ഞു.

അന്താരാഷ്ട്ര വനിതാ ദിനത്തിൽ, എല്ലാ സഹോദരിമാർക്കും പെൺമക്കൾക്കും എന്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നുവെന്ന് രാഷ്ട്രപതി തന്റെ സന്ദേശത്തിൽ പറഞ്ഞു. സ്ത്രീശക്തിയുടെ നേട്ടങ്ങളെയും രാജ്യത്തിനും സമൂഹത്തിനും അവർ നൽകിയ അതുല്യമായ സംഭാവനകളെയും ആദരിക്കാനുള്ള അവസരമാണ് അന്താരാഷ്ട്ര വനിതാ ദിനം.

നമ്മുടെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും അടിത്തറയും സ്ത്രീകളാണ്. പ്രതികൂല സാഹചര്യങ്ങളെയും വെല്ലുവിളികളെയും നേരിട്ടിട്ടും സ്ത്രീകൾ വിവിധ മേഖലകളിൽ വിജയകരമായി വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. സ്ത്രീകളുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് അവർ പറഞ്ഞു.

എല്ലാ സ്ത്രീകളും സുരക്ഷിതരാണെന്ന് തോന്നുകയും പുരോഗതിക്ക് തുല്യ അവസരങ്ങൾ ലഭിക്കുകയും ചെയ്യുന്ന ഒരു സമൂഹം കെട്ടിപ്പടുക്കാൻ നമുക്കെല്ലാവർക്കും പ്രതിജ്ഞയെടുക്കാം. വിജയിച്ച എല്ലാ സ്ത്രീകളെയും അഭിനന്ദിക്കുന്നുവെന്നും അവർക്ക് ശോഭനമായ ഭാവി ആശംസിക്കുന്നുവെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button