![](/wp-content/uploads/2025/02/cr-20250210tn67a996841507c.webp)
ലക്നൗ: മഹാകുംഭമേളയിൽ പങ്കെടുത്ത് ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം ചെയ്ത് രാഷ്‌ട്രപതി ദ്രൗപദി മുർമു. ത്രിവേണീ സംഗമസ്ഥാനത്ത് പൂജ നടത്തിയ ശേഷമാണ് രാഷ്‌ട്രപതി സ്നാനം ചെയ്തത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടൊപ്പമാണ് രാഷ്‌ട്രപതി ത്രിവേണീ സംഗമസ്ഥാനത്ത് എത്തിയത്.
ഗംഗാനദിയിലൂടെ ബോട്ട് സവാരി നടത്തി, ദേശാടന പക്ഷികൾക്ക് തീറ്റ നൽകുന്ന രാഷ്‌ട്രപതിയുടെ വീഡിയോ യോഗി ആദിത്യനാഥിന്റെ എക്സ് അക്കൗണ്ടിലൂടെ പുറത്തുവന്നിട്ടുണ്ട്. പ്രയാഗ്‌രാജ് വിമാനത്താവളത്തിലെത്തിയ രാഷ്‌ട്രപതിയെ യോഗി ആദിത്യനാഥും ഗവർണർ ആനന്ദിബെനും ചേർന്നാണ് സ്വീകരിച്ചത്.
രാഷ്‌ട്രപതിയുടെ സന്ദർശനം കണക്കിലെടുത്ത് പ്രയാഗ്‌രാജിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തിരക്ക് കൂടിയ സ്ഥലങ്ങളിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഒരു ദിവസം പ്രയാഗ് രാജിൽ തങ്ങിയാണ് രാഷ്‌ട്രപതി കുംഭമേളയുടെ ഭാഗമാകുന്നത്. രാഷ്‌ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് പ്രയാഗ് രാജിൽ പ്രത്യേക ഒരുക്കങ്ങളും സജ്ജമാക്കിയിരുന്നു.
44 കോടി വിശ്വാസികളാണ് ഇതുവരെ മഹാകുംഭമേളയിൽ പങ്കെടുത്തത്. ഗതാഗതം നിയന്ത്രിക്കുന്നതിനായി തിരക്ക് കൂടിയ പ്രദേശങ്ങളിൽ മുതിർന്ന ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
Post Your Comments