KeralaLatest NewsNews

വിദ്യാർത്ഥികൾക്ക് കൺസഷൻ അനുവദിക്കാത്ത സ്വകാര്യ ബസുകൾക്കെതിരെ നടപടി സ്വീകരിക്കും: ബാലാവകാശ കമ്മീഷൻ

കൺസഷൻ ചോദിക്കുമ്പോൾ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന പരാതികളും ലഭിച്ചിട്ടുണ്ട്

തിരുവനന്തപുരം: വിദ്യാർത്ഥികൾക്കുള്ള കൺസഷൻ അനുവദിക്കാത്ത സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ബാലാവകാശ കമ്മീഷൻ. വിദ്യാർത്ഥികൾക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള കൺസഷൻ ലഭ്യമാകുന്നുണ്ടോ എന്ന് അധികൃതർ ഉറപ്പുവരുത്തേണ്ടതാണെന്ന് ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി. നിയമലംഘനം കണ്ടെത്തുകയാണെങ്കിൽ ബസിന്റെ പെർമിറ്റ്, ജീവനക്കാരുടെ ലൈസൻസ് എന്നിവ റദ്ദ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുന്നതാണ്.

സംസ്ഥാനത്തെ വിവിധ റൂട്ടുകളിൽ വിദ്യാർത്ഥികൾക്കുളള കൺസഷൻ നൽകുന്നില്ലെന്ന വ്യാപക പരാതികൾ ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബാലവകാശ കമ്മീഷൻ ഉത്തരവിറക്കിയത്. കൺസഷൻ ചോദിക്കുമ്പോൾ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന പരാതികളും ലഭിച്ചിട്ടുണ്ട്. സ്വകാര്യ ബസുകളിൽ സർക്കാർ നിശ്ചയിച്ച കൺസഷൻ വിദ്യാർത്ഥികൾക്ക് അനുവദിക്കാതിരിക്കുന്നത് അവകാശ ലംഘനമാണ്. വിദ്യാർത്ഥികളിൽ നിന്ന് ഇത്തരം പരാതികൾ ലഭിക്കുകയാണെങ്കിൽ അന്വേഷണം നടത്തി മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി.

Also Read: ഹരിഹരൻ നയിച്ച സംഗീത പരിപാടിക്കിടെ ആരാധകർ വേദിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച് അപകടം, നിരവധിപ്പേർക്ക് പരിക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button