Latest NewsKeralaNews

15 കാരിയുമായുള്ള 32 കാരന്റെ വിവാഹം ബാലാവകാശ കമ്മീഷന്‍ തടഞ്ഞു, പ്രകോപിതനായ യുവാവ് പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു

ബെംഗളൂരു :കുടകില്‍ പത്താം ക്ലാസുകാരിയെ 32കാരന്‍ ക്രൂരമായി കൊലപ്പെടുത്തി. കുടക് ജില്ലയിലെ സോംവാര്‍പേട്ടിലെ സുര്‍ലബ്ബി ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി യു എസ് മീന എന്ന 15കാരിയാണ് കൊല്ലപ്പെട്ടത്. ഈ കുട്ടിയെ വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച ഗ്രാമവാസിയായ ഓങ്കാരപ്പ ആണ് പ്രതി. പ്രതിയായ യുവാവുമായി പെണ്‍കുട്ടിയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാല്‍ ഈ വിവരം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പോലീസിലും ചൈല്‍ഡ് ലൈനിലും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സാമൂഹ്യക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥര്‍ വീട്ടുകാരെ സന്ദര്‍ശിച്ച് പെണ്‍കുട്ടിക്ക് 18 വയസ്സ് തികയുമ്പോള്‍ മാത്രമേ വിവാഹം കഴിപ്പിക്കാവൂ എന്ന് ബോധ്യപ്പെടുത്തി. പോലീസും വരനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി എന്ന് പറയപ്പെടുന്നു.

Read Also: ത്രിസന്ധ്യ നേരത്ത് ഈ കാര്യങ്ങൾ ചെയ്‌താൽ അനർത്ഥങ്ങൾ ഉണ്ടാവും

എന്നാല്‍ ഉദ്യോഗസ്ഥര്‍ പോയതിന് ശേഷം പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തി ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ തല വെട്ടി മാറ്റി ഉടല്‍ വഴിയില്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കുടക് പോലീസ് കേസ് എടുത്ത് വിശദമായി അന്വേഷണം നടത്തി വരികയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പ്രതിയുമായുള്ള വിവാഹനിശ്ചയം കുടുംബം ഉറപ്പിച്ചതായി എസ്പി കെ രാമരാജന്‍ സ്ഥിരീകരിച്ചു.

കര്‍ണാടകയിലെ പത്താം ക്ലാസ് പരീക്ഷാഫലം ഇന്നലെയാണ് പുറത്ത് വന്നത്. കൊല്ലപ്പെട്ട യു എസ് മീന 52% മാര്‍ക്ക് നേടുകയും കുട്ടി പഠിച്ച സ്‌കൂള്‍ 100% വിജയം നേടുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button