
തിരുവനന്തപുരം: മൂന്നാം ഊഴം പ്രചാരണത്തില്‍ മുന്നറിയിപ്പുമായി സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി. ഇടത് സര്‍ക്കാരിന് മൂന്നാം ഊഴം ഉറപ്പായി എന്ന് പറഞ്ഞ് നടക്കുന്ന ചിലര്‍ ഉണ്ട്. മൂന്നാം ഊഴം ഉറപ്പായി എന്ന് പറയുന്നത് അബദ്ധം. അതിനുള്ള സാഹചര്യം മാത്രമാണ് രൂപപ്പെട്ടിട്ടുള്ളതെന്നും എം എ ബേബി പറഞ്ഞു.
Read Also: പാകിസ്ഥാനിലെ സൈനിക താവളത്തിന് നേരെ വന്‍ ഭീകരാക്രമണം: മരണ സംഖ്യ ഉയരുന്നു
‘ഈ ചെങ്കൊടി പ്രസ്ഥാനത്തിന് മൂന്നാമൂഴം കിട്ടാനുള്ള സാഹചര്യം രൂപപ്പെട്ടിട്ടുവരുന്നുണ്ട്. സാഹചര്യം രൂപപ്പെട്ടിട്ടെയുള്ളു. മൂന്നാമൂഴം ആയിക്കഴിഞ്ഞെന്ന് പറഞ്ഞ് ചിലര്‍ നടക്കുന്നുണ്ട്. അത് അബദ്ധമാണ്. മൂന്നാമൂഴം ഉറപ്പിക്കാനുള്ള പ്രവര്‍ത്തനം, പോരാട്ടങ്ങള്‍, അതും ഈ സംസ്ഥാന സമ്മേളനം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്’, – അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പ്രായപരിധിയില്‍ ഔട്ട്സ്റ്റാന്‍ഡിങ്ങ് നേതാക്കള്‍ക്ക് ഇളവ് വേണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലന്‍ പ്രതികരിച്ചു. 75 വയസ് പ്രായപരിധിയെന്ന പാര്‍ട്ടി തീരുമാനത്തോട് നൂറ് ശതമാനം യോജിക്കുന്നു. എന്നാല്‍ രാഷ്ട്രീയ, പ്രത്യയ ശാസ്ത്ര രംഗത്ത് പ്രാവീണ്യമുള്ള നേതാക്കള്‍ക്ക് ഇളവ് നല്‍കണമെന്ന് എകെ ബാലന്‍ പറഞ്ഞു.
Post Your Comments