KeralaLatest NewsNews

സുധാകരൻ പോവുമെന്ന് പറഞ്ഞു, പത്മജ ചെയ്തു കാണിച്ചു, വിലയ്ക്ക് വാങ്ങാൻ കഴിയാത്തവരെ വേണം ഡല്‍ഹിയിലേക്ക് അയക്കാൻ: എം എ ബേബി

ഇപ്പോഴത്തെ 110 ബിജെപി എംപിമാർ കോണ്‍ഗ്രസ് നേതാക്കളായിരുന്നു

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ ബിജെപിയിൽ ചേർന്നതിൽ പരിഹസിച്ച് സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. ബിജെപിയിലേക്ക് പോകുമെന്ന് മാധ്യമങ്ങളോട് പറഞ്ഞ ആളാണ് കെ സുധാകരൻ. സുധാകരൻ പോവുമെന്ന് പറഞ്ഞത് പത്മജ ചെയ്തു കാണിച്ചുവെന്നും എം എ ബേബി പരിഹസിച്ചു.

വിലയ്ക്ക് വാങ്ങാൻ കഴിയാത്തവരെ വേണം ഡല്‍ഹിയിലേക്ക് അയക്കാനെന്നും ഇപ്പോഴത്തെ 110 ബിജെപി എംപിമാർ കോണ്‍ഗ്രസ് നേതാക്കളായിരുന്നുവെന്നും എം എ ബേബി വടകര പാർലമെൻ്റ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് കണ്‍വെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചപ്പോൾ ചൂണ്ടിക്കാണിച്ചു. ‘മണിപ്പൂരിന്റെ ദുരവസ്ഥക്ക് കാരണക്കാരനായ ബിജെപി മുഖ്യമന്ത്രി നേരത്തെ കോണ്‍ഗ്രസ് നേതാവായിരുന്നു. അസമിലെ ബിജെപി മുഖ്യമന്ത്രി മുൻ കോണ്‍ഗ്രസ് നേതാവായിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ പലരും ബിജെപി നേതാക്കളായി മാറുന്നു’വെന്നും എം എ ബേബി കുറ്റപ്പെടുത്തി.

read also: പുണ്യമാസമായ റമദാനില്‍ നോമ്പ് എടുക്കുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട കാര്യങ്ങള്‍

പത്മജയെ ബിജെപി സ്വന്തം പാളയത്തിലേക്ക് കൊണ്ട് പോകുന്നുവെന്ന് പറഞ്ഞ എം എ ബേബി ആദർശ ധീരൻ എകെ ആന്റണിയുടെ മകൻ ബിജെപിയുടെ സ്ഥാനാർത്ഥിയാണെന്നും ചൂണ്ടിക്കാണിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button