KeralaLatest NewsNews

യാസിറിനെതിരെ പരാതി നൽകിയിട്ടും പൊലീസ് ഗൗരവത്തിലെടുത്തില്ല : വിമർശനവുമായി കൊല്ലപ്പെട്ട ഷിബിലയുടെ കുടുംബം

കേസിൽ മെല്ലെപൊക്ക് നടത്തിയ പൊലീസുകാർക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും കുടുംബം മാദ്ധ്യമങ്ങളോട് പറഞ്ഞു

കോഴിക്കോട് : ഈങ്ങാപ്പുഴ കക്കാട് സ്വദേശി ഷിബിലയുടെ കൊലപാതകത്തിൽ പൊലീസിനെതിരെ വിമർശനവുമായി കുടുംബം രംഗത്ത്. ഭർത്താവ് യാസിറിനെതിരെ പരാതി നൽകിയിട്ടും പൊലീസ് ഗൗരവത്തിലെടുത്തില്ലെന്നാണ് പ്രധാനമായും കുടുംബം ആരോപിക്കുന്നത്. കേസിൽ മെല്ലെപൊക്ക് നടത്തിയ പൊലീസുകാർക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും കുടുംബം മാദ്ധ്യമങ്ങളോട് പറഞ്ഞു.

യാസിർ മദ്യപിച്ച് വീട്ടിൽ വന്ന് ഷിബിലയെ അടിക്കുമായിരുന്നു. പല കാര്യങ്ങളും ഷിബില ഞങ്ങളുടെ അടുത്ത് നിന്ന് മറച്ചുവച്ചു. കഴിഞ്ഞ 28ന് യാസിറിന്റെ ലഹരി ഉപയോഗം പറഞ്ഞ് പരാതി നൽകിയിരുന്നു. പിന്നാലെ പൊലീസ് വിളിച്ച് കാര്യങ്ങൾ തിരക്കി. ഷിബിലയുടെ സർട്ടിഫിക്കറ്റ് കൊണ്ടുതരാൻ പറഞ്ഞിട്ടും യാസിർ അത് ചെയ്തില്ല. പൊലീസിനോട് വീണ്ടും പലതവണ വിളിച്ച് വിവരം പറഞ്ഞെങ്കിലും അവർ ഒന്നും ചെയ്തില്ല.

പൊലീസ് അന്ന് നടപടിയെടുത്തിരുന്നെങ്കിൽ എന്റെ മകൾ ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നു. പ്രതിക്ക് കടുത്ത ശിക്ഷ തന്നെ നൽകണം’ എന്നാണ് ഷിബിലയുടെ പിതാവ് വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button