Latest NewsIndiaBollywoodEntertainmentMovie Gossips

ദാബിദി ദിബിദി ഡാൻസ് ബാലയ്യയുടെ ആരാധകർക്ക് വേണ്ടിയുള്ളത് : വിമർശനങ്ങൾക്ക് മറുപടിയുമായി ഉർവശി റൗട്ടേല

എസ്. തമൻ സംഗീതം നൽകിയ 'ദബിദി ദിബിദി' എന്ന ഗാനം അശ്ലീലം നിറഞ്ഞതെന്ന വിമർശനങ്ങളാണ് ഏറ്റുവാങ്ങിയത്

ഹൈദരാബാദ് : ബോക്സ് ഓഫീസിൽ വിജയം നേടിയ ഡാകു മഹാരാജ് സിനിമയിൽ നന്ദമുരി ബാലകൃഷ്ണയോടൊപ്പം ബോളിവുഡ് നടി ഉർവശി റൗട്ടേലയാണ് അഭിനയിച്ചത്. എന്നാൽ ചിത്രത്തിലെ ദാബിദി ദിബിദി എന്ന ഗാനത്തിന്റെ നൃത്തസംവിധാനത്തിന് കനത്ത വിമർശനം നേരിടേണ്ടിവന്നു.

ഇപ്പോൾ ഇതാ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഉർവശി എല്ലാ വിമർശനങ്ങൾക്കും മറുപടി നൽകിയിരിക്കുകയാണ്. ബാലയ്യയുടെ ആരാധകർക്കുവേണ്ടിയാണ് ‘ദബിദി ദിബിദി’ നിർമ്മിച്ചതെന്നും ആരാധകരുടെ മനസ്സ് മനസ്സിൽ കണ്ടുകൊണ്ടാണ് ഓരോ വരികളും വാക്യങ്ങളും വാക്കുകളും തയ്യാറാക്കിയതെന്നും ഉർവശി പറഞ്ഞു.

എന്റെ റിഹേഴ്‌സൽ ക്ലിപ്പുകൾ നോക്കുമ്പോൾ എല്ലാം വളരെ നന്നായി പോയി. ഞങ്ങൾ സാധാരണയായി ഏതെങ്കിലും പാട്ടിന് കൊറിയോഗ്രാഫ് ചെയ്യുന്നത് പോലെയായിരുന്നു അതും നടത്തിയതെന്ന് താരം പറഞ്ഞു. കൂടാതെ ഞാൻ മുമ്പ് സഹകരിച്ചിട്ടുള്ള മാസ്റ്റർ ശേഖറിനൊപ്പമാണ് പ്രവർത്തിച്ചത്. ഇത് എന്റെ നാലാമത്തെ തവണയായിരുന്നു. അതിനാൽ ഞാൻ അസാധാരണമായ എന്തെങ്കിലും ചെയ്യുന്നതോ ആയിരുന്നില്ല.

റിഹേഴ്‌സലിനിടെ, എല്ലാം സുഗമവും നിയന്ത്രണത്തിലുമായിരുന്നുവെന്നും നടി പറഞ്ഞു. എന്നാൽ ആളുകൾ എന്തുകൊണ്ടാണ് ഈ രീതിയിൽ നൃത്തത്തെക്കുറിച്ച് സംസാരിക്കുന്നതെന്ന് വിലയിരുത്താൻ പ്രയാസമുണ്ടെന്നും നടി കൂട്ടിച്ചേർത്തു.

എസ്. തമൻ സംഗീതം നൽകിയ ‘ദബിദി ദിബിദി’ എന്ന ഗാനം അശ്ലീലം നിറഞ്ഞതെന്ന വിമർശനങ്ങളാണ് ഏറ്റുവാങ്ങിയത്. കൂടാതെ വീഡിയോയിൽ 64 കാരനായ നടൻ നന്ദമുരി ബാലകൃഷ്ണ, ഉർവശിയുടെ വയറിൽ താളത്തിനൊത്ത് അടിക്കുന്നതും വസ്ത്രത്തിൽ പിടിച്ചു വലിക്കുന്നതും കാണാം. ഇതെല്ലാമാണ് പ്രേക്ഷകരുടെ വിമർശനങ്ങൾക്ക് കാരണമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button