KeralaLatest NewsNews

തോമസ് കെ തോമസ് എന്‍സിപി സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റു

കൊച്ചി: തോമസ് കെ തോമസ് എന്‍സിപി സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റു. കൊച്ചിയിൽ നടന്ന ചടങ്ങിൽ പക്ഷെ പി സി ചാക്കോയുടെ അസാന്നിധ്യം ശ്രദ്ധേയമായി. എൻസിപിയിൽ പറയത്തക്ക പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് സ്ഥാനം ഏറ്റെടുത്ത ശേഷം തോമസ് കെ തോമസ് പ്രതികരിച്ചു. ചില വിഷയങ്ങൾ ഉണ്ട്. പക്ഷേ അത് പരിഹരിക്കപ്പെടും. മന്ത്രിയുമായും മറ്റ് പ്രശ്നങ്ങൾ ഇല്ല. പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാൻ ഉണ്ടെന്നും അത് ഉടൻ പ്രഖ്യാപിക്കുമെന്നും തോമസ് കെ തോമസ് പറഞ്ഞു. ആശാവർക്കർമാരുടെ സമരത്തിലും സർക്കാർ ഇടപെടണമെന്നും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ആകുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also; ഡൽഹിയിൽ വിദേശ വനിതയെ കൂട്ടബലാൽസംഗത്തിനിരയാക്കി

എൻസിപിയുള്ള വിഷയങ്ങളെല്ലാം പരിഹരിച്ച് മുന്നോട്ട് പോകുമെന്നും പാർട്ടിയിൽ പുനഃസംഘടന ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു. ഇനി തീരുമാനങ്ങളെല്ലാം കമ്മിറ്റി കൂടി ആയിരിക്കും തീരുമാനിക്കുക എന്നും ഒറ്റയ്ക്ക് ഒരു തീരുമാനം എടുക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

പി സി ചാക്കോ ചടങ്ങിൽ പങ്കെടുക്കാതെ പോയത് എന്ത്കൊണ്ടാണെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നും അദ്ദേഹത്തിനുണ്ടായ ബുദ്ധിമുട്ട് എന്താണെന്ന് തനിക്കറിയില്ലെന്നും തോമസ് കെ തോമസ് പ്രതികരിച്ചു. മത്രമല്ല, പിസി ചാക്കോ ചടങ്ങിൽ പങ്കെടുക്കാതിരുന്നത് ഒരു വിഷയമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹംപറഞ്ഞു. കൂടാതെ ആന്റണി രാജു തനിക്കെതിരെ കോഴ ആരോപണം ഉന്നയിച്ചിട്ടില്ലെന്നും , അത് മനോരമ കെട്ടിച്ചമച്ച വാർത്തയാണെന്നുമാണ് അദ്ദേഹത്തിന്റെ മറുപടി. ഈ വിഷയത്തിൽ മാധ്യമങ്ങളുടെ കൈയ്യിൽ‌ തെളിവുണ്ടെങ്കിൽ നിങ്ങൾ ഹാജരാക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു. തെളിവുണ്ടെങ്കിൽ കേസ് കൊടുക്കാനും തയ്യാറാണെന്നും തോമസ് കെ തോമസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button