കൊല്ലം : പീഡന പരാതിയില്‍ ഒത്തുതീര്‍പ്പ് ആവശ്യപ്പെട്ട് പരാതിക്കാരനെ ഫോണില്‍ വിളിച്ച സംഭവത്തില്‍ മന്ത്രി എകെ ശശീന്ദ്രന് പിന്തുണയുമായി തോമസ് കെ തോമസ് എംഎല്‍എ. എ.കെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനമൊഴിയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കുണ്ടറ ബ്ലോക്ക് പ്രസിഡന്റും എന്‍സിപിയുടെ സംസ്ഥാന നിര്‍വ്വാഹക സമിതി അംഗവുമായി മാസങ്ങളായി നടന്നുകൊണ്ടിരിക്കുന്ന പ്രശ്‌നത്തിലായിരുന്നു മന്ത്രി ഇടപെട്ടത്. അതിനായി എന്‍സിപിയുടെ ഒരു ബ്ലോക്ക് പ്രസിഡന്റിനെയാണ് മന്ത്രി വിളിച്ചതെന്നും തോമസ് കെ തോമസ് പറഞ്ഞു.
‘പാര്‍ട്ടിക്ക് പ്രശ്‌നമുണ്ടാകാത്ത രീതിയില്‍ ഒരു ഒത്തുതീര്‍പ്പിലെത്തണമെന്ന് ഒരു ബ്ലോക്ക് പ്രസിഡന്റിനെ വിളിച്ചാണ് മന്ത്രി പറഞ്ഞത്. അല്ലാതെ അനാവശ്യമായ ഒരു സംസാരവും അവിടെ നടന്നിട്ടില്ല. ഒത്തുതീര്‍പ്പല്ലായിരുന്നു അത്. എന്‍സിപി വളരെ ശക്തമായി മുന്നേറുന്ന ഈ സമയത്ത് ഒരു പ്രശ്‌നമുണ്ടാക്കരുതെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്. പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുന്ന വിഷയമായതിനാല്‍ നിങ്ങള്‍ തമ്മില്‍ അതായത് ബ്ലോക്ക് പ്രസിഡന്റും സംസ്ഥാന നിര്‍വ്വാഹക സമിതി അംഗവും തമ്മില്‍ ഒരു തീരുമാനത്തില്‍ എത്തണമെന്നാണ്. അല്ലാതെ ആ വിഷയത്തില്‍ ഒരു ദുരൂഹതയുമില്ല’- തോമസ് കെ തോമസ് പറഞ്ഞു.
Read Also : ബലിപെരുന്നാളിനെ തുടർന്ന് കോവിഡ് നിർദ്ദേശങ്ങൾ ലംഘിച്ച് കന്നുകാലി വിൽപ്പന: 12 പേർ അറസ്റ്റിൽ
പാര്‍ട്ടിയിലെ രണ്ടുപേര്‍ തമ്മിലുളള വ്യക്തിവൈരാഗ്യം പരിഹരിക്കാനാണ് മന്ത്രി ഇടപെട്ടത്. വ്യക്തിവൈരാഗ്യത്തെ തുടര്‍ന്ന് ഉണ്ടായതാണ് സ്ത്രീപീഡനപരാതിയെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments