കോഴിക്കോട്: ഉപതെരഞ്ഞെടുപ്പില്‍ കുട്ടനാട് നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി അന്തരിച്ച തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസ് നില്‍ക്കും. എന്‍സിപിയിലെ അംഗം കൂടിയാണ് ഇദ്ദേഹം. എന്‍സിപി നേതാവായ മന്ത്രി എ കെ ശശീന്ദ്രനാണ് സ്ഥാനാര്‍ഥി ഇക്കാര്യം വ്യക്തമാക്കിയത്. തോമസിനെ പിന്‍ഗാമിയാക്കണമെന്ന് കാണിച്ച് തോമസ് ചാണ്ടിയുടെ ഭാര്യ മേരി ചാണ്ടി എന്‍സിപി, എല്‍ഡിഎഫ് നേതാക്കള്‍ക്ക് കത്തയച്ചിരുന്നു.
സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന ഘടകങ്ങളുടെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും എല്‍ഡിഎഫ് ഇനി ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ട കാര്യമേയുള്ളുവെന്നും നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തുക തന്നെ ചെയ്യുമെന്ന് എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. തോമസ് ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് തന്നെ ആരെങ്കിലും സ്ഥാനാര്‍ഥിയാകണമെന്ന നിലപാട് പാര്‍ട്ടിയ്ക്കുണ്ടായിരുന്നു. യുഡിഎഫിലെ പ്രശ്നങ്ങള്‍ പാര്‍ട്ടിയ്ക്ക് ഗുണം ചെയ്യുമെന്നും ശശീന്ദ്രന്‍ പറഞ്ഞു.
Post Your Comments