
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലക്കേസിലെ പ്രതി അഫാന്റെ മാനസിക നില പരിശോധനക്കായി പൊലീസ് മാനസികാരോഗ്യ വിദഗ്ദരുടെ പാനല്‍ തയ്യാറാക്കി. കോടതിയുടെ അനുമതിയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷമായിരിക്കും മാനസികാരോഗ്യ പരിശോധന നടത്തുക. അമ്മൂമ്മ സല്‍മാബീവിയെ കൊലപ്പെടുത്തിയ കേസില്‍ അഫാനെ കസറ്റഡിയില്‍ ആവശ്യപ്പെട്ടുള്ള പൊലീസിന്റെ ഹര്‍ജി നാളെ കോടതി പരിഗണിക്കും. കസ്റ്റഡിയില്‍ വാങ്ങുന്നതിനുള്ള അപേക്ഷ പൊലീസ് നല്‍കി. പാങ്ങോട് പൊലീസാണ് കസ്റ്റഡി അപേക്ഷ നല്‍കിയത്.
Read Also: യുവതിയും രണ്ട് പെൺകുട്ടികളും ട്രെയിനിൽ ചാടി ആത്മഹത്യ ചെയ്ത സംഭവം : ഭർത്താവ് കസ്റ്റഡിയിൽ
23 വയസ്സ് മാത്രം പ്രായമുള്ള അഫാന്റേത് അസാധാരണമായ പെരുമാറ്റമെന്നാണ് പൊലീസിന്റെയും ഡോക്ടര്‍മാരുടെയും വിലയിരുത്തല്‍. കൂട്ടക്കൊലപാതകങ്ങള്‍ക്കിടയില്‍ പുറത്തിറങ്ങുമ്പോഴേല്ലാം സാധാരണ മനുഷ്യരെപോലെയായിരുന്നു അഫാന്റെ പെരുമാറ്റം. ഈ സാഹചര്യത്തിലാണ് അഫാന്റെ മാനസിക നില പരിശോധിക്കാന് മാനസികാരോഗ്യ വിദഗ്ദരുടെ സഹായം തേടാന്‍ പൊലീസ് തീരുമാനിച്ചത്.
Post Your Comments