
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ജയിലിൽ നല്ല നടപ്പാണെന്ന് വ്യക്തമാക്കി അധികൃതർ. നിലവിൽ അഫാന് ആത്മഹത്യ പ്രവണതയില്ലെന്നും ജയിൽ അധികൃതർ വ്യക്തമാക്കി.
ആത്മഹത്യ പ്രവണതയുള്ളതിനാൽ ജയിലിൽ പ്രത്യേക നിരീക്ഷണത്തിലായിരുന്നു അഫാൻ. അതേസമയം നിലവിൽ അഫാനെ പാർപ്പിച്ചിരിക്കുന്ന പ്രത്യേക ബ്ലോക്കിലെ നിരീക്ഷണം തുടരാൻ തന്നെയാണ് തീരുമാനം. നിലവിൽ ജയിലിൽ യു ടി ബ്ലോക്കിലാണ് അഫാൻ ഉള്ളത്.
എന്നാൽ തനിക്ക് തെറ്റ് പറ്റിയതാണെന്നും മാതാപിതാക്കളെ കാണണമെന്നും അഫാൻ ഉദ്യോഗസ്ഥരോട് ആഗ്രഹം പ്രകടിപ്പിച്ചു എന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.
Post Your Comments