
തിരുവനന്തപുരം: സംഭവദിവസം നടന്ന കാര്യങ്ങള്‍ മുഴുവനും ഓര്‍മ്മയില്ലെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ മാതാവ് ഷെമി. രാവിലെ ഇളയ മകനെ സ്‌കൂളില്‍ വിട്ട ശേഷം തിരിച്ചു വന്ന് താന്‍ സോഫയില്‍ ഇരുന്നു. അപ്പോള്‍ ഉമ്മ ക്ഷമിക്കണം എന്ന് പറഞ്ഞ് അഫാന്‍ ഷോള്‍ കൊണ്ട് കഴുത്ത് മുറുക്കി. ഫര്‍സാനയെ വിളിച്ചുകൊണ്ട് വരാമെന്ന് പറഞ്ഞ് പോയി. പിന്നീട് പോലീസ് ജനല്‍ ചവിട്ടി പൊളിക്കുമ്പോഴാണ് തനിക്ക് ബോധം വരുന്നതെന്നും അഫാന്റെ ഉമ്മ പറഞ്ഞു. അഫാന്റെ ആക്രമണത്തില്‍ പരിക്കേറ്റ ഉമ്മ സംഭവം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷമാണ് മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.
Read Also: ഇസ്രായേലിന് കൂടുതൽ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ അമേരിക്ക നൽകും: നെതന്യാഹു ഇന്ന് അമേരിക്കയിൽ
ഇത്രയും ക്രൂരത കാട്ടിയ മകനെ കാണാന്‍ താല്പര്യമില്ല. ഓണ്‍ലൈന്‍ ആപ്പുകളില്‍ നിന്ന് ഉള്‍പ്പെടെ മകന്‍ വായ്പ എടുത്തിരുന്നു. 25 ലക്ഷം രൂപയ്ക്ക് മുകളില്‍ ബാധ്യതയുണ്ട്. പണം ആവശ്യപ്പെട്ട് കടക്കാര്‍ തലേദിവസവും അന്നും നിരന്തരം വിളിച്ചിരുന്നു. തലേദിവസം 50,000 രൂപ ആവശ്യപ്പെട്ട് വീട്ടില്‍ അഫ്ഫാനുമൊത്ത് ബന്ധു വീട്ടില്‍ പോയിരുന്നു. എന്നാല്‍ പണം ലഭിച്ചില്ല. കടം വാങ്ങിയതെല്ലാം ഭര്‍ത്താവിനെ അറിയിച്ചിട്ടുണ്ടെന്നും അഫാന്റെ ഉമ്മ പറഞ്ഞു.
Post Your Comments