
ബെംഗളൂരു : കർണാടക ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന പതിനാറാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്നലെ നിയമസഭ വളപ്പിൽ ഉദ്ഘാടനം ചെയ്തു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, നടന്മാരായ ശിവരാജ്കുമാർ, കിഷോർ, നടി പ്രിയങ്ക മോഹൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ഈ മാസം 8 വരെ നീണ്ടുനിൽക്കുന്ന മേളയിൽ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പങ്കെടുത്ത 50-ലധികം രാജ്യങ്ങളിൽ നിന്നുള്ള 150-ലധികം ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്. കന്നഡ സിനിമ, ഇന്ത്യൻ സിനിമ, ഏഷ്യൻ സിനിമ, ലോക സിനിമ എന്നിങ്ങനെ നാല് വിഭാഗങ്ങളായി സിനിമകളെ തരംതിരിച്ചിട്ടുണ്ട്.
ഇന്ത്യൻ സിനിമാ വിഭാഗത്തിൽ, “വാഴൈ”, “മെയ്യ്യഴകൻ”, “അമരൻ” തുടങ്ങിയ തമിഴ് സിനിമകൾ പ്രദർശിപ്പിക്കും. ഓറിയോൺ മാളിലാണ് പരിപാടി നടക്കുന്നത്.
Post Your Comments