Latest NewsCinemaNewsIndiaEntertainment

കന്നഡ സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്കുമാർ അന്തരിച്ചു

ബംഗളൂരു: കന്നട സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്കുമാർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഹൃദയാഘാതത്തെ തുടർന്ന് ബെഗലൂരുവിലുള്ള വിക്രമ ആശുപത്രിയിലെ ഐ സി യുവിൽ ചികിത്സയിൽ കഴിയുകയായിരുന്നു. മുഖ്യമന്ത്രി ബസുരാജ് ബൊമ്മ ഉള്‍പ്പടെ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. നടൻ റഹ്‌മാൻ ആണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. കർണാടക മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മ ഉൾപ്പടെ നിരവധിപ്പേർ ആദാഹരഞ്ജലികൾ അർപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ആരാധകരുടെയും മാധ്യമങ്ങളുടെയും തിക്കും തിരക്കും നിയന്ത്രിക്കാന്‍ പൊലീസ് സന്നാഹങ്ങളും വിക്രമ ആശുപത്രിയിലുണ്ട്. ഇന്നലെ രാത്രി മുതല്‍ പുനീത് രാജ്കുമാറിന് ആരോഗ്യ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നുവെങ്കിലും കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞ് നടന്‍ രാവിലെ ജിമ്മിലേക്ക് പോകുകയായിരുന്നു. ജിമ്മില്‍ വച്ച് വീണ്ടും ആരോഗ്യ അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടർന്നായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പെട്ടന്നുള്ള വാര്‍ത്തയുടെ നടുക്കത്തിലാണ് ആരാധകരും വേണ്ടപ്പെട്ടവരും. അച്ഛന്‍ രാജ്കുമാറിന്റെ പാരമ്പര്യം പിന്‍തുടര്‍ന്ന് ബാലതാര വേഷങ്ങളിലൂടെയാണ് സിനിമയില്‍ എത്തിയത്. യുവരത്ന എന്ന സിനിമയാണ് അദ്ദേഹത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. ആരാധകർ അപ്പു എന്നാണു അദ്ദേഹത്തെ വിളിക്കുന്നത്. തങ്ങളുടെ പ്രിയതാരത്തിന് മരണത്തിൽ ഞെട്ടിയിരിക്കുകയാണ് ആരാധകർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button