ബംഗളൂരു: ഇന്ത്യയിലെ മോശം ഭാഷ ഏതെന്ന ചോദ്യത്തിന് ഉത്തരം നല്‍കിയ ഗൂഗിള്‍ വെട്ടിലായി. കന്നഡ എന്ന് ഉത്തരം നല്‍കിയതിന് ഗൂഗിളിനെതിരെ കര്‍ണാടകയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഗൂഗിളിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.
ഗൂഗിളിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ കന്നഡ എന്ന ഉത്തരം വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്തിരുന്നു. എന്നാല്‍, ഗൂഗിള്‍ നല്‍കിയ ഉത്തരത്തിന്റെ സ്‌ക്രീന്‍ഷോട്ട് ഇതിനോടകം തന്നെ വ്യാപകമായി പ്രചരിച്ചിരുന്നു. സ്‌ക്രീന്‍ഷോട്ടുമായി കര്‍ണാടകയിലെ ജനങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഇടപെട്ടത്.
സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഗൂഗിള്‍ അധികൃതര്‍ക്ക് നോട്ടീസ് അയക്കുമെന്ന് കര്‍ണാടക സാംസ്‌കാരിക മന്ത്രി അരവിന്ദ് ലിംബാവലി അറിയിച്ചു. 2,500 വര്‍ഷത്തിലധികം ചരിത്രമുള്ള ഭാഷയായ കന്നഡയെ ഗൂഗിള്‍ അപമാനിച്ചെന്നും അദ്ദേഹം പറഞ്ഞു. ഗൂഗിളിന്റെ നടപടി ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയും വ്യക്തമാക്കി.
Post Your Comments