Kerala

വെടിക്കെട്ടിനിടെ അമിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് വീണ് പൊട്ടിത്തെറിച്ചു, ഒരാൾക്ക് ഗുരുതരം, അഞ്ചുപേർക്ക് പരിക്ക്

കണ്ണൂർ: കണ്ണൂരിൽ വെടിക്കെട്ടിനിടെ അപകടം. അഴീക്കോട് നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിലെ ഉൽസവത്തിനിടെയാണ് സംഭവം. ക്ഷേത്രത്തിൽ വെടിക്കെട്ട് നടക്കുന്നതിനിടെ അമിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് വീണു പൊട്ടിത്തെറിക്കുകയായിരുന്നു.

അഞ്ചുപേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇന്നു പുലർച്ചെ നാലരയോടെയാണ് അപകടമുണ്ടായത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button