KeralaLatest NewsNews

നിശബ്ദ മേഖലകളിൽ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കരുത്: നിർദ്ദേശവുമായി മലിനീകരണ നിയന്ത്രണ ബോർഡ്

തിരുവനന്തപുരം: നിശബ്ദ മേഖലകളായ ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവയുടെ 100 മീറ്ററിനുള്ളിൽ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കരുതെന്ന് നിർദ്ദേശം. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്.

Read Also: സാമ്പത്തിക പ്രതിസന്ധി: കേന്ദ്ര അവഗണനയ്ക്ക് എതിരെ മുഖ്യമന്ത്രിയുള്‍പ്പെടെ ഡല്‍ഹിയില്‍ സമരം ചെയ്യുമെന്ന് ഇപി ജയരാജന്‍

ആഘോഷവേളകളിലെ പടക്കങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവും ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവും, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദ്ദേശവും കണക്കിലെടുത്ത് ‘ഗ്രീൻ ക്രാക്കറുകൾ’ (ഹരിതപടക്കങ്ങൾ) മാത്രമേ സംസ്ഥാനത്ത് വിൽക്കുവാനും ഉപയോഗിക്കുവാനും പാടുള്ളൂ എന്നും ‘ഗ്രീൻ ക്രാക്കറുകൾ’ ഉപയോഗിക്കുന്ന സമയം ദീപാവലിക്ക് രാത്രി എട്ടിനും പത്തിനും ഇടയിലുള്ള 2 മണിക്കൂർ ആക്കി നിജപ്പെടുത്തി സർക്കാർ ഉത്തരവു പുറപ്പെടുവിച്ചിട്ടുണ്ടെന്നും ബോർഡ് അറിയിച്ചു.

Read Also: സാമ്പത്തിക പ്രതിസന്ധി: കേന്ദ്ര അവഗണനയ്ക്ക് എതിരെ മുഖ്യമന്ത്രിയുള്‍പ്പെടെ ഡല്‍ഹിയില്‍ സമരം ചെയ്യുമെന്ന് ഇപി ജയരാജന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button