
ഹൈദരാബാദ് : നടി സായ് പല്ലവിയുടെ അസാധാരണമായ അഭിനയ വൈദഗ്ധ്യം ഏവർക്കും പ്രിയപ്പെട്ടതാണ്. അവർക്ക് ദേശീയ അവാർഡ് അർഹിക്കുന്നുണ്ടെന്ന് പോലും പലരും കരുതുന്നു. അടുത്തിടെ ഗാർഗി എന്ന ചിത്രത്തിലെ സായ് പല്ലവിയുടെ അഭിനയം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. എന്നാൽ ദേശീയ അവാർഡ് അവർക്ക് ലഭിച്ചില്ല. ഈ നഷ്ടപ്പെടലിനെക്കുറിച്ച് സായ് പല്ലവി മാധ്യമങ്ങളോട് സംസാരിക്കുകയുണ്ടായി.
എനിക്ക് ഒരു ദേശീയ അവാർഡ് വേണമെന്ന് തോന്നിയിട്ടുണ്ട്. കാരണം എനിക്ക് ഏകദേശം 21 വയസ്സുള്ളപ്പോൾ, എന്റെ മുത്തശ്ശി എനിക്ക് ഒരു സാരി തന്നിട്ട് എന്നോട് പറഞ്ഞു ഇത് എൻ്റെ വിവാഹത്തിന് ധരിക്കണമെന്ന്. ആ സമയത്ത് അവർ വളരെ രോഗിയായിരുന്നു, ശസ്ത്രക്രിയയ്ക്കും വിധേയയായി. ആ സമയം വിവാഹം അടുത്തതായി ഞാൻ കരുതി. ഞാൻ അപ്പോൾ സിനിമ ചെയ്തിരുന്നില്ല.
പിന്നീട് എന്റെ ആദ്യ സിനിമ എനിക്ക് 23-24 വയസ്സിനടുത്ത് പ്രായമുണ്ടായിരുന്നപ്പോൾ പ്രേമം ചെയ്തു. അപ്പോൾ ഞാൻ കരുതി ഒരു ദിവസം എനിക്ക് വലിയ അവാർഡ് ലഭിക്കുമെന്ന്. ആ സമയത്ത് ദേശീയ അവാർഡ് വലിയ അവാർഡായിരുന്നു. പക്ഷേ സത്യം പറഞ്ഞാൽ എന്റെ കഥാപാത്രം സ്‌ക്രീനിൽ വരുന്നത് ആളുകൾക്ക് അനുഭവിക്കാൻ കഴിയുമെങ്കിൽ അത് മതി. ഞാൻ സന്തോഷവതിയാണ്. അതിനുശേഷം എന്ത് സംഭവിച്ചാലും എനിക്ക് സന്തോഷം കൂട്ടുന്ന ഒരു ബോണസ് മാത്രമായെ കരുതുകയുള്ളുവെന്ന് നടി പറഞ്ഞു.
നാഗചൈതന്യയുടെ തണ്ടേൽ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ സായ് പല്ലവി അടുത്തിടെ പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഇപ്പോൾ ബോളിവുഡ് ചിത്രമായ രാമായണത്തിൽ സീതാദേവിയുടെ വേഷത്തിൽ അഭിനയിക്കുന്നതിൻ്റെ തിരക്കിലാണ് നടി.
Post Your Comments