Latest NewsNewsIndia

ഡല്‍ഹി പിടിച്ചെടുക്കും: കേവല ഭൂരിപക്ഷവും കടന്ന് ബിജെപിയുടെ തേരോട്ടം

ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ തുടങ്ങി രണ്ട് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ഡല്‍ഹിയില്‍ ബിജെപി പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ പ്രവര്‍ത്തകരുടെ വിജയാഘോഷം. ബി ജെ പി നേതാക്കാള്‍ പാര്‍ട്ടി ആസ്ഥാനത്തേക്ക് എത്തി തുടങ്ങി. ഡല്‍ഹിയുടെ അടുത്ത മുഖ്യമന്ത്രി ആരാണെന്നത് ദേശീയ നേതൃത്വം തീരുമാനിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്‌ദേവ വ്യക്തമാക്കി.

Read Also: സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങവെ തമിഴ് സീരിയൽ നടൻ കുഴഞ്ഞു വീണു മരിച്ചു

നിലവില്‍ ബിജെപി 48.3% വോട്ടുകള്‍ നേടിയപ്പോള്‍ ആം ആദ്മി പാര്‍ട്ടി 44.5 ശതമാനം വോട്ടുകളാണ് നേടിയിരിക്കുന്നത്. കോണ്‍ഗ്രസ് 6% വോട്ടുകളാണ് ആകെ നേടിയിട്ടുള്ളത്. ബിജെപിയുടെ രണ്ട് മുന്‍ മുഖ്യമന്ത്രിമാരുടെയും മക്കള്‍ മുന്നിലാണ്. ന്യൂഡല്‍ഹിയില്‍ സാഹിബ് സിങ് വര്‍മയുടെ മകന്‍ പര്‍വേഷ് വര്‍മ മുന്നില്‍. മോത്തിനഗറില്‍ മദന്‍ലാല്‍ ഖുറാനയുടെ മകന്‍ ഹരീഷ് ഖുറാന മുന്നില്‍ തന്നെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button