KeralaLatest News

ക്ഷേത്ര ഭണ്ഡാരം കുത്തിതുറന്ന് മോഷണം : പ്രതി പിടിയിൽ

28 ന് പുലർച്ചെയാണ് സംഭവം

മൂവാറ്റുപുഴ : മുടവൂർ അയ്യൻകുളങ്ങര ധർമശാസ്തക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്ന് മോഷണം നടത്തുകയും അമ്പലത്തിലെ സിസിടിവി ക്യാമറ അടക്കം നശിപ്പിക്കുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ. മൂവാറ്റുപുഴ വെള്ളൂർകുന്നം മുടവൂർ വെളിയത്ത്പടി ഭാഗത്ത്‌ പുത്തൻപുരയിൽ സുനിൽകുമാർ അയ്യപ്പൻ പിള്ള (53) യെയാണ് മൂവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

28 ന് പുലർച്ചെയാണ് സംഭവം. പരാതി ലഭിച്ചയുടനെ അമ്പേഷണം നടത്തി പ്രതിയെ പിടികൂടി. അന്വേഷണസംഘത്തിൽ എസ്ഐമാരായ പി ബി സത്യൻ, പി. സി. ജയകുമാർ, സീനിയർ സിപിഓമാരായ സലിം, ഹാരിസ് എച്ച്എന്നിവരാണ് ഉണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button