Latest NewsNewsIndia

ബലാത്സംഗത്തിനിരാക്കിയ യുവതിയെ ഷാള്‍ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു, പാറക്കല്ല് കൊണ്ട് തല തകര്‍ത്ത് കൊലപ്പെടുത്തി

 

ബെംഗളൂരു: വീട്ടുജോലിക്കാരിയായ ബംഗ്ലാദേശ് സ്വദേശിനി പാറക്കല്ല് കൊണ്ട് അടിച്ച് കൊന്ന ശേഷം ബലാത്സംഗം ചെയ്തു. കിഴക്കന്‍ ബെംഗളൂരുില്‍ കല്‍ഖേരെ തടാകത്തിന് സമീപത്ത് വെള്ളിയാഴ്ചയാണ് മൂന്ന് കുട്ടികളുടെ അമ്മയായ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകുന്നേരം മുതല്‍ യുവതിയെ കാണാതായിരുന്നു. ഇവര്‍ക്കായുള്ള തെരച്ചില്‍ നടക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. റിപബ്ലിക് ദിന പരേഡിന് തയ്യാറെടുക്കാനായി എത്തിയവരാണ് തടാക തീരത്ത് മൃതദേഹം കണ്ടെത്തിയത്. രാമമൂര്‍ത്തി നഗറിന് സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്. ഇവര്‍ക്ക് ഇന്ത്യയില്‍ താമസിക്കാന്‍ ആവശ്യമായ രേഖകള്‍ ഇല്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. പാസ് പോര്‍ട്ട് പോലും ഇവരുടെ പക്കല്‍ ഇല്ലായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്.

Read Also: സെയ്ഫ് അലിഖാന്‍ ആക്രമിക്കപ്പെട്ട സംഭവം : കണ്ടെത്തിയ 19 വിരലടയാളങ്ങളില്‍ ഒന്ന് പോലും പ്രതിയുടേതല്ലെന്ന് റിപ്പോർട്ട്

ബെംഗളൂരു നഗരസഭയിലെ ശുചീകരണ തൊഴിലാളിയാണ് ഇവരുടെ ഭര്‍ത്താവ്. എന്നാല്‍ ആറ് വര്‍ഷം മുന്‍പ് നിയമപരമായാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്. ബംഗ്ലാദേശില്‍ നിന്നുള്ള ബന്ധുക്കള്‍ക്കൊപ്പമായിരുന്നു ദമ്പതികളും കുട്ടികളും തങ്ങിയിരുന്നത്. കല്‍കേരെ ഒരു അപാര്‍ട്ട്‌മെന്റില്‍ യുവതി വീട്ടുജോലി ചെയ്തിരുന്നു. വ്യാഴാഴ്ച ജോലി കഴിഞ്ഞ് മടങ്ങും വഴിയാണ് യുവതിയെ കാണാതായത്. തലയിലും മുഖത്തും അടക്കം പാറക്കല്ല് കൊണ്ട് അടിയേറ്റ നിലയിലാണ് യുവതിയുടെ മൃതദേഹമുള്ളത്. കഴുത്തില്‍ ചുരിദാറിന്റെ ദുപ്പട്ട ഉപയോഗിച്ച് വരിഞ്ഞ് മുറുക്കിയ നിലയിലാണുള്ളത്. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button