പെരുമ്പാവൂർ: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തുകയും, നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. ഐമുറി കാവുംപുറം പറമ്പി വീട്ടിൽ അഖിൽ ജോയി (24)യെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
2022 ഒക്ടോബറിൽ സ്കൂൾ വിട്ട് വീട്ടിലേക്ക് വരുന്ന വഴി യുവാവ് ലൈംഗിക അതിക്രമം നടത്തി. 2023 ഫെബ്രുവരിയിൽ നഗ്ന ഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുടർന്ന് ഈ ജനുവരി 18 ന് നഗ്ന ചിത്രങ്ങൾ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് അയച്ച് കൊടുത്ത് പ്രചരിപ്പിക്കുകയുമുണ്ടായി. ഇൻസ്പെക്ടർ ടി.എം സൂഫിയുടെ നേതൃത്വലാണ് അന്വേഷം നടത്തി പ്രതിയെ പിടികൂടിയത്.
Post Your Comments