കോഴിക്കോട് : വിദ്യാര്‍ഥിനികളോടു ലൈംഗികാതിക്രമം നടത്തിയ ഹയര്‍സെക്കന്‍ഡറി അധ്യാപകന്‍ പോക്സോ കേസില്‍ അറസ്റ്റില്‍. കുന്ദമംഗലം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ ഓമശ്ശേരി മങ്ങാട് പുത്തൂര്‍ കോയക്കോട്ടുമ്മല്‍ എസ് ശ്രീനിജ്(44) ആണ് അറസ്റ്റിലായത്.
കുന്ദമംഗലം ഇന്‍സ്പെക്ടര്‍ കിരണിന്റെ നിര്‍ദേശ പ്രകാരം എസ്ഐ നിധിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശ്രീനിജിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. വളരെ അടുത്തിടപഴകി ലൈംഗികാതിക്രമം നടത്തിയതായി കാണിച്ച് സ്‌കൂളിലെ രണ്ട് വിദ്യാര്‍ഥിനികള്‍ നല്‍കിയ പരാതിയിലാണ് നടപടി. അതിക്രമത്തിനിരയായ വിദ്യാര്‍ഥിനികളുടെ മാതാപിതാക്കള്‍ പരാതി നല്‍കാന്‍ സകൂളിലെത്തിയപ്പോള്‍ അധ്യാപകന്‍ ഇവരെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്.
സ്‌കൂള്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചതിനും അധ്യാപകരെ അസഭ്യം പറഞ്ഞതിനും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനും ഭീഷണിപ്പെടുത്തിയതിനും മറ്റുമായി ഇയാള്‍ക്കെതിരെ താമരശ്ശേരി, കുന്ദമംഗലം പോലീസ് സ്റ്റേഷനുകളിലായി കേസുകള്‍ നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു.
Post Your Comments