പ്രിയങ്ക ഗാന്ധി സ്വത്തുവിവരങ്ങള്‍ മറച്ചുവച്ചു: ഹൈക്കോടതിയില്‍ ഹര്‍ജിയുമായി നവ്യ ഹരിദാസ്

ക്രിസ്മസ് അവധിക്കു ശേഷം നവ്യയുടെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കും

കൊച്ചി: വയനാട് ഉപതെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികയില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി സ്വത്തുവിവരങ്ങള്‍ മറച്ചുവച്ചു എന്നാരോപിച്ചു ഹർജിയുമായി ബിജെപി സ്ഥാനാര്‍ഥിയായിരുന്ന നവ്യ ഹരിദാസ് ഹൈക്കോടതിയില്‍. നാമനിര്‍ദേശപത്രികയില്‍ പ്രിയങ്കയുടെയും കുടുംബത്തിന്റെയും സ്വത്തുവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്നാണു ശനിയാഴ്ച നൽകിയ ഹര്‍ജിയിലെ പ്രധാന ആരോപണം.

read also: നടൻ ശിവന്‍ മൂന്നാര്‍ അന്തരിച്ചു

ക്രിസ്മസ് അവധിക്കു ശേഷം നവ്യയുടെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കും. നവംബര്‍ 13ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 4 ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണു പ്രിയങ്കയുടെ വിജയം.

Share
Leave a Comment