ബംഗളൂരു: മാധ്യമപ്രവര്‍ത്തകയും സാമൂഹിക പ്രവര്‍ത്തകയുമായിരുന്ന ഗൗരി ലങ്കേഷിനെ വെടിവച്ചു കൊന്ന കേസിലെ രണ്ടു പ്രതികളെ സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു. പ്രതികളായ സുധ്‌വാന ഗോണ്ഡലേക്കര്‍, അമിത് ബഡ്ഡി എന്നിവരെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്.
കൊലപാതകം നടന്ന 2017 സെപ്റ്റംബര്‍ അഞ്ചിന് ഒരാഴ്ച്ച് മുമ്പ് പ്രതികള്‍ തന്റെ കൈയ്യില്‍ നിന്ന് ഫോണ്‍ വാങ്ങിയെന്ന് മൊഴി നല്‍കിയ സാക്ഷിയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പ്രധാനപ്പെട്ട ഒരു ഫോണ്‍ ചെയ്യാനുണ്ടെന്ന് പറഞ്ഞാണ് തന്റെ കൈയ്യില്‍ നിന്ന് ഫോണ്‍ വാങ്ങിയതെന്നാണ് സാക്ഷി മൊഴി നല്‍കിയിരിക്കുന്നത്.
ഇത് കൊലയാളി സംഘത്തിലെ മറ്റുളളവര്‍ക്ക് സന്ദേശം നല്‍കാനായിരുന്നുവെന്ന് പ്രത്യേക പോലീസ് സംഘം കോടതിയെ അറിയിച്ചു.
Post Your Comments