ബെംഗളരു : ഗൗരി ലങ്കേഷിന്റെ കൊലയാളികളുടെ കൈവശം ഉണ്ടായിരുന്ന ഡയറിയില്‍ കൊല്ലപ്പെടേണ്ട പ്രമുഖരുടെ പേരുകള്‍ കണ്ടെത്തിയതായി പ്രത്യേക അന്വേഷണ സംഘം. ആദ്യ പേര് പ്രശസ്ത സിനിമാ, നാടക പ്രവര്‍ത്തകനായ ഗിരീഷ് കര്‍ണാടിന്റേതാണെന്ന് അന്വേഷണം സംഘം പറഞ്ഞു. കൊല്ലപ്പെടേണ്ടവരുടെ പേരുകള്‍ പട്ടികപ്പെടുത്തിയ ‘ഹിറ്റ് ലിസ്റ്റ്’ ഉള്‍പ്പെടുന്ന ഡയറി അന്വേഷണത്തിനിടെ പൊലീസിനു ലഭിച്ചിരുന്നു. ഇതില്‍ ഒന്നാമതുള്ളത് ഗിരീഷ് കര്‍ണാടിന്റെ പേരാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
തീവ്രഹിന്ദുത്വ ആശയങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനമുന്നയിക്കുന്ന വ്യക്തിയാണ് ഗിരീഷ് കര്‍ണാട്. പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഗൗരി ലങ്കേഷിന്റെ പേരുണ്ടായിരുന്നത്. ദേവനാഗരി ലിപിയിലായിരുന്നു ഇത് എഴുതിയിരുന്നതെന്നും പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി.
Read also : ഗൗരി ലങ്കേഷ് വധക്കേസ് : യഥാര്‍ത്ഥ പ്രതിയെ കുറിച്ച് പൊലീസ്
സാഹിത്യകാരി ബി.ടി. ലളിതാ നായ്ക്, നിടുമാമിഡി മഠത്തിലെ വീരഭദ്ര ചന്നമല്ല സ്വാമി, യുക്തിവാദി സി.എസ്. ദ്വാരകാനാഥ് എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്. ‘ഹിറ്റ് ലിസ്റ്റി’ല്‍ ഉള്ളവരെല്ലാം തീവ്രഹിന്ദു ആശയങ്ങള്‍ക്കെതിരെ കര്‍ശന നിലപാടുകളെടുത്തിരുന്നവരാണ്.
Post Your Comments