ബെംഗളൂരു: പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പോലീസിനെ കുടുക്കി പ്രതികള്‍. കുറ്റം സമ്മതിക്കുന്നതിന് കര്‍ണാടക പോലീസ് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് പ്രധാന പ്രതിയായ പരശുറാം ഹെഗ്മേറു ആരോപിച്ചു. ഇതേസമയം കുറ്റം സമ്മതിച്ചില്ലങ്കില്‍ കുടുംബത്തെ വകവരുത്തുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതായും മറ്റൊരു പ്രതിയായ മനോഹര്‍ ഇഡ്വെയു പറഞ്ഞു.
പ്രത്യേക അന്വേഷണ സംഘമാണ് 25 ലക്ഷം വാഗ്ദാനം ചെയ്തതെന്ന് പ്രതികള്‍ പറഞ്ഞു. അതേസമയം ഇതിനോട് പ്രതികരിക്കാന്‍ അന്വേഷണസംഘം തയ്യാറായിട്ടില്ല.
2017 സെപ്തംബര്‍ അഞ്ചിനാണ് ബൈക്കിലെത്തിയ അജ്ഞാതര്‍ ബെംഗളൂരുവിലെ നഗറിലെ ഗൗരിയുടെ വീട്ടിലെത്തി ഇവരെ കൊലപ്പെടുത്തിയത്. കേസില്‍ 12 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. പ്രതികളുടെ ആരോപണം കര്‍ണാടക പോലീസിനെ പ്രതിരോധത്തിലാക്കി.
Post Your Comments