Latest NewsNewsIndia

കൊലക്കേസ് പ്രതികൾക്ക് അസാമാന്യ വരവേൽപ്പുമായി സംഘടനകൾ

ഒക്ടോബർ 11ന് പരപ്പന അഗ്രഹാര ജയിലിൽ നിന്നും ഇവർ പുറത്തിറങ്ങി.

മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് വധക്കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതികൾക്ക് കർണാടകയിൽ ഗംഭീര സ്വീകരണം നൽകി ഹിന്ദുത്വ സംഘടനകൾ. ആറു വർഷത്തെ ജയിൽവാസത്തിനു ശേഷം ഒക്ടോബർ ഒൻപതിന് ബംഗളുരു സെഷൻസ് കോടതിയിൽ നിന്നും ജാമ്യം ലഭിച്ച പരശുറാം വാഗ്‌മോർ, മനോഹർ യാദവ് എന്നിവർക്കാണ് അസാമാന്യ വരവേൽപ്പുമായി ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയത്.

read also: ഭക്ഷ്യവിഷബാധ: വർക്കലയിൽ 22 പേർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ

ഒക്ടോബർ 11ന് പരപ്പന അഗ്രഹാര ജയിലിൽ നിന്നും ഇവർ പുറത്തിറങ്ങി. പരശുറാം വാഗ്‌മോറിനെയും മനോഹർ യാദവിനെയും പൂമാലകളും കാവിഷാളുകളും അണിയിച്ചു സ്വീകരിച്ചെന്നാണ് ദേശീയ മാധ്യമമായ ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നത്. ശേഷം ഛത്രപതി ശിവജിയുടെ പ്രതിമയ്ക്കടുത്തേക്ക് കൊണ്ടുപോവുകയും കലിക ക്ഷേത്രത്തിലെത്തി പ്രാർത്ഥന നടത്തുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button