തൃശൂർ: ആന എഴുന്നള്ളിപ്പ് സംബന്ധിച്ച് നിയന്ത്രണം കൊണ്ടുവന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വങ്ങൾ സുപ്രീംകോടതിയില്‍. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഹൈകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാല്‍ തൃശൂര്‍ പൂരം നടത്താന്‍ കഴിയില്ലെന്നാണ് ദേവസ്വങ്ങള്‍ അറിയിച്ചത്. ഇക്കാര്യം വ്യക്തമാക്കിയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
ഉത്സവങ്ങളിലും മറ്റ് ആഘോഷങ്ങളിലും ആനകളെ എഴുന്നള്ളിക്കുന്നതിലാണ് ഹൈക്കോടതി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ നല്കി ഉത്തരവ് ഇറക്കിയത്. ആനയെഴുന്നള്ളിപ്പ് ഒരു മതപരമായ ആചാരമല്ല എന്ന നിലപാടില്‍ ഊന്നിയാണ് ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കിയത്. സംഘാടകര്‍ ആനയുടെ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള എല്ലാ രേഖകളും ഉറപ്പാക്കണമെന്നാണ് പ്രധാന മാര്‍ഗനിര്‍ദേശം. ഉത്തരവിനെതിരെ തുടക്കം മുതൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ ഇതിനെതിരെ മൃഗസ്നേഹികളുടെ സംഘടനയും തടസ ഹർജി നല്‍കിയിട്ടുണ്ട്.
Post Your Comments