തൃശൂർ: കുന്നംകുളം കേച്ചേരിയിൽ വീട്ടിലെ കിടപ്പു മുറിയിൽ നിന്ന് കണ്ടെത്തിയത് എട്ട് കിലോ കഞ്ചാവ്. കേച്ചേരി സ്വദേശി സുനിൽ ദത്തിന്റെ വീട്ടിൽ രഹസ്യ വിവരത്തെ തുടർന്ന് ഇന്ന് ഉച്ചയോടെയാണ് എസ്‌ഐ ഫക്രുദീന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് വീടിന്റെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിൽ അലമാരയിൽ നിന്ന് എട്ട് കിലോയോളം തൂക്കം വരുന്ന കഞ്ചാവ് പിടിച്ചെടുത്തത്.
read also: ട്രെയിനില്‍ സീറ്റിനെ ചൊല്ലി തര്‍ക്കം : യുവാവ് മര്‍ദനമേറ്റ് മരിച്ചു
ഒഡീഷയിൽ നിന്ന് എത്തിക്കുന്ന കഞ്ചാവ് കുന്നംകുളം മേഖലയിലെ വിവിധ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചാണ് പ്രതി കച്ചവടം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു.
Post Your Comments