India

സുപ്രീം കോടതിയിൽ തീപിടിത്തം : ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം

സംഭവത്തെ തുടര്‍ന്ന് കോടതി നമ്പര്‍ 11ലെ നടപടികള്‍ താത്കാലികമായി നിര്‍ത്തിവെച്ചു

ന്യൂദൽഹി: സുപ്രീം കോടതിയിൽ തീപിടിത്തം. കോടതി നമ്പര്‍ 11നും കോടതി നമ്പര്‍ 12നും ഇടയിലുള്ള വെയിറ്റിങ് ഏരിയയിലാണ് തീപിടിത്തമുണ്ടായത്.

തീപിടിച്ച ഉടനെ തന്നെ അണക്കാനായതിൽ വൻ അപകടമാണ് ഒഴിവായത്. തീ പിടിച്ച് പുക ഉയര്‍ന്ന ഉടനെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ചേര്‍ന്ന് അഗ്നിശമന ഉപകരണം ഉപയോഗിച്ച് തീ അണയ്ക്കുകയായിരുന്നു.

അതേസമയം, ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടര്‍ന്ന് കോടതി നമ്പര്‍ 11ലെ നടപടികള്‍ താത്കാലികമായി നിര്‍ത്തിവെച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button