മസ്ക്കറ്റ് : ഒമാനിലെ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ 1.2 ശതമാനം കുറവ് രേഖപ്പെടുത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
റോയൽ ഒമാൻ പോലീസ് പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഒമാനിലെ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ വാർഷികാടിസ്ഥനത്തിൽ 1.2% കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിലെ കണക്കുകൾ പ്രകാരം 1811170
പ്രവാസികളാണ് ഒമാനിലുള്ളത്.
2024 ഒക്ടോബർ വരെയുള്ള കണക്കുകൾ പ്രകാരം ഒമാനിലെ സ്വകാര്യ മേഖലയിൽ 1422892 പ്രവാസികളും, സർക്കാർ മേഖലയിൽ 42390 പ്രവാസികളും തൊഴിലെടുക്കുന്നുണ്ട്.
സർക്കാർ മേഖലയിലെ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ 1.9 ശതമാനവും, സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ 1.6 ശതമാനവും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
Leave a Comment