കൊല്ലം: ട്രെയിൻ ഇടിച്ച് പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു. കൊല്ലം മയ്യനാട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ചാത്തന്നൂർ സ്വദേശിനി എ ദേവനന്ദ ആണ് മരിച്ചത്.
മയ്യനാട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ദേവനന്ദ. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലൂടെ വന്ന തിരുവനന്തപുരത്തേക്ക് പോയ നേത്രാവതി എക്സ്പ്രസാണ് വിദ്യാർത്ഥിനിയെ ഇടിച്ചത്.
Leave a Comment