പാക്കിസ്ഥാൻ്റെ പിടിയിൽ നിന്നും ഏഴ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്

സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു പാക് നടപടി

ഗാന്ധിനഗര്‍ : പാക്കിസ്ഥാന്റെ പിടിയില്‍ നിന്ന്‌ ഏഴ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ച് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്. പാകിസ്ഥാന്‍ മാരിടൈം സെക്യൂരിറ്റി ഏജന്‍സിയാണ് മത്സ്യത്തൊഴിലാളികളെ പിടികൂടിയത്.

സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു പാക് നടപടി. ഗുജറാത്ത് തീരത്തു വച്ചായിരുന്നു സംഭവം. പിടിയിലായ മത്സ്യത്തൊഴിലാളികളെ പാക് സംഘം തങ്ങളുടെ കപ്പലിലേക്കു മാറ്റുകയായിരുന്നു.

കപ്പല്‍ തടഞ്ഞാണ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഇവരെ രക്ഷപ്പെടുത്തിയത്. പാക് കപ്പല്‍ ഇന്ത്യന്‍ സേന തകര്‍ക്കുകയും ചെയ്തു.

Share
Leave a Comment